ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
Sunday, June 16, 2019 12:09 AM IST
അ​ടൂ​ർ: പു​ന​ലൂ​ര്‍ - കാ​യം​കു​ളം പാ​ത​യി​ല്‍ പ​ത്ത​നാ​പു​രം പു​തു​വ​ലി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ക​ല്ലു​വാ​തു​ക്ക​ല്‍ പാ​റ​യി​ല്‍ സ​നു ഭ​വ​നി​ല്‍ സാ​ബു- റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ജു സാ​ബു(20), കൊ​ല്ലം ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഉ​മ്മ​ല്ലൂ​ര്‍ അ​ശ്വ​തി ഭ​വ​നി​ല്‍ സു​രേ​ഷ് കു​മാ​ര്‍ - ല​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​രു​ണ്‍ സു​രേ​ഷ്(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മൈ​ല​ക്കാ​ട് പ്ലാ​വി​ള​വീ​ട്ടി​ല്‍ ഹു​സൈ​ന്‍ (19), ചാ​ത്ത​ന്നൂ​ര്‍ അ​ല്‍ അ​മീ​ന്‍ മ​ന്‍സി​ലി​ല്‍ അ​ര്‍ഷാ​ദ്(21) എ​ന്നി​വ​ര്‍ പ​ത്ത​നാ​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


ചാ​ത്ത​ന്നൂ​രി​ല്‍നി​ന്ന് അ​ട​വി​യി​ലേ​ക്ക് ബൈ​ക്കു​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് അ​ടൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. അ​രു​ണ്‍ കൊ​ല്ലം എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​നാ​ണ്. അ​ഞ്ജ​ലി​യാ​ണ് സ​ഹോ​ദ​രി. ക​ല്ല​മ്പ​ല​ത്തു​ള​ള മാ​രു​തി ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സ​ജു സാ​ബു. സ​നു​വാ​ണ് സ​ഹോ​ദ​ര​ന.​അ​ടൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.