ഒ​ന്നാം ഓ​വ​ർ​സീ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഇ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്
Saturday, June 15, 2019 11:54 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മൂ​​​വാ​​​യി​​​ര​​​ത്തി​​​ലേ​​​റെ ഓ​​​വ​​​ർ​​​സിയ​​​ർ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഒ​​​ന്നാം ഓ​​​വ​​​ർ​​​സീ​​​യേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന​​​ക​​​ക്കു​​​ന്ന് നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മാ​​​യി ന​​​ട​​​ന്നു വ​​​രു​​​ന്ന എ​​​ൻ​​​ജി​​​നിയേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ഓ​​​വ​​​ർ​​​സി​​​യേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലുവ​​​രെ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​വ​​​ർ​​​സി​​​യ​​​ർ​​​മാ​​​രു​​​ടെ ക​​​ട​​​മ​​​ക​​​ളെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച് വി​​​ദ​​​ഗ്ധ​​​ർ ക്ലാ​​​സെ​​​ടു​​​ക്കും. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന്‍റെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ മൂ​​​ന്ന് ഗ്രേ​​​ഡി​​​ലു​​​മു​​​ള്ള ഓ​​​രോ ഓ​​​വ​​​ർ​​​സിയ​​​ർ​​​മാ​​​ർ​​​ക്ക് ബെ​​​സ്റ്റ് ഓ​​​വ​​​ർ​​​സി​​​യ​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​ത്ത​​​രം 18 ഓ​​​വ​​​ർ​​​സി​​​യ​​​ർ​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.