ച​തു​രം​ഗ​ക്ക​ള​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് നാ​രാ​​യ​ണ​ൻ
ച​തു​രം​ഗ​ക്ക​ള​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് നാ​രാ​​യ​ണ​ൻ
Saturday, June 15, 2019 11:28 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ മ​​​ല​​​യാ​​​ളി ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ എ​​​സ്.​​​എ​​​ൽ. നാ​​​രാ​​​യ​​​ണ​​​ന് ച​​​തു​​​രം​​​ഗ​​​ക്ക​​​ള​​​ത്തി​​​ൽ ഉ​​​ജ്വ​​​ല​​​നേ​​​ട്ടം. റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ചെ​​​സ് ലോ​​​ക​​​ക​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ യോ​​​ഗ്യ​​​ത നേ​​​ടി​​​ക്കൊ​​​ണ്ടാ​​​ണ് നാ​​​രാ​​​യ​​​ണ​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ഭി​​​മാ​​​ന​​​മാ​​​കു​​​ന്ന​​​ത്.

ചൈ​​​ന​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച ഏ​​​ഷ്യ​​​ൻ കോ​​​ണ്ടി​​​നെ​​​ന്‍റ​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ നാ​​​ലാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ണ്ണ​​​ന്ത​​​ല സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​രു​​​പ​​​തു​​​കാ​​​ര​​​ൻ നാ​​​രാ​​​യ​​​ണ​​​ൻ ച​​​രി​​​ത്രം കു​​​റി​​​ച്ച​​​ത്. ഏ​​​ഷ്യ​​​ൻ വ​​​ൻ​​​ക​​​ര​​​യി​​​ൽ നി​​​ന്ന് ലോ​​​ക​​​ക​​​പ്പി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ അ​​​ഞ്ചു​​​പേ​​​രി​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ ഉ​​​ൾ​​​പ്പ​​​ടെ മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണു​​​ള്ള​​​ത്.


ലോ​​​ക ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ അ​​​ഞ്ചു​​​പേ​​​രി​​​ലെ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര​​​ന് ഏ​​​ഴു പോ​​​യി​​​ന്‍റും നാ​​​രാ​​​യ​​​ണ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ര​​​ണ്ടും മൂ​​​ന്നും നാ​​​ലും സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 6.5 പോ​​​യി​​​ന്‍റു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് ലോ​​​ക ചെ​​​സ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്.

റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.