ദു​രി​ത​ബാധിതർക്കു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: ഗ​വ​ർ​ണ​ർ
ദു​രി​ത​ബാധിതർക്കു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: ഗ​വ​ർ​ണ​ർ
Saturday, June 15, 2019 12:39 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രും ജു​​​ഡീ​​​ഷ​​​റി​​​യും സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ലെ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രെ കൈ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്താ​​​ൻ എ​​​ളു​​​പ്പ​​​ത്തി​​​ൽ സാ​​​ധി​​​ക്കു​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം. ല​​​യ​​​ണ്‍​സ് ക്ല​​​ബ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് 318 സി ​​​എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കാ​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി നി​​​ർ​​​മി​​​ച്ചു​​ന​​​ൽ​​​കു​​​ന്ന 70 ല​​​യ​​​ണ്‍​സ് സ്നേ​​​ഹ​​​ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​ന ക​​​ർ​​​മം എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ 120 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നു​​​ള്ള ല​​​യ​​​ണ്‍​സ് ക്ല​​​ബ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് 318 സി​​​യു​​​ടെ തീ​​​രു​​​മാ​​​നം അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ പ​​​റ​​​ഞ്ഞു. പ്ര​​​ള​​​യ​​​ബാ​​ധി​​ത​​ർ​​ക്കു സ​​ഹാ​​യ​​മെ​​ത്തി​​ക്കാ​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ളും സ​​​ന്ന​​​ദ്ധ​​സം​​​ഘ​​​ട​​​ന​​​ക​​​ളും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.


നി​​​യു​​​ക്ത എം​​​പി ഹൈ​​​ബി ഈ​​​ഡ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഡ്വ. എ.​​​വി. വാ​​​മ​​​ൻ​​​കു​​​മാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ലു​​​ലു ഇ​​​ന്ത്യ ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​എ. നി​​​ഷാ​​​ദ്, മ​​​ണ​​​പ്പു​​​റം ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ, ല​​​യ​​​ണ്‍​സ് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കെ.​ ​​സു​​​രേ​​​ഷ്, കാ​​​ബി​​​ന​​​റ്റ് ട്ര​​​ഷ​​​റ​​​ർ രാ​​​ജ​​​ൻ എ​​​ൻ. ന​​​ന്പൂ​​​തി​​​രി, പ്രോ​​​ജ​​​ക്ട് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ രാ​​​ജേ​​​ഷ് മാ​​​ത്യു, ഡി​​​സ്ട്രി​​​ക്ട് കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി.​​​ജി. ശ്രീ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.