ഗ​ർ​ഭി​ണി​യുടെ ശ​സ്ത്ര​ക്രി​യയ്ക്ക് സ​ഹാ​യ​വു​മാ​യി നാ​വി​ക​സേ​ന
Sunday, May 26, 2019 1:43 AM IST
കൊ​​​ച്ചി: അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ വേ​​ണ്ടി​​വ​​​ന്ന ഗ​​​ർ​​​ഭി​​​ണി​​​ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി നാ​​​വി​​​ക​​​സേ​​​ന​​യെ​​ത്തി. ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ആ​​​ന്ത്രോ​​​ത്ത് ദ്വീ​​​പ് സ്വ​​​ദേ​​​ശി​​​നി​​​ക്കാ​​​ണ് നാ​​​വി​​​ക​​​സേ​​​ന സ​​​ഹാ​​​യം എ​​​ത്തി​​​ച്ച​​​ത്.

ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ആ​​​ന്ത്രോ​​​ത്തി​​​ൽനി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് സൗ​​​ക​​​ര്യ​​​മു​​​ള്ള ക​​​വ​​​ര​​​ത്തി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ന്ത്രോ​​​ത്ത് ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ നാ​​​വി​​​ക​​​സേ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു. സേ​​​ന​​​യു​​​ടെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഈ ​​​സ​​​മ​​​യ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​മാ​​​യി​​​രു​​​ന്നി​​​ല്ല.


തു​​​ട​​​ർ​​​ന്ന് സേ​​​ന​​​യ്ക്കു​​​വേ​​​ണ്ടി ച​​​ര​​​ക്ക് ക​​​ട​​​ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​പ്പ​​​ൽ എം.​​വി. ട്രൈ​​​റ്റ​​​ണ്‍ ലി​​​ബ​​​ർ​​​ട്ടി ആ​​​ന്ത്രോ​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​വി​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ ദ്വീ​​​പി​​​ലെ​​​ത്തി​​​യ ക​​​പ്പ​​​ൽ ഗ​​​ർ​​​ഭി​​​ണി​​​യു​​​മാ​​​യി ക​​​വ​​​ര​​​ത്തി​​​യി​​​ൽ തി​​​രി​​​ച്ചു. ഇ​​​വ​​​ർ​​​ക്കൊ​​​പ്പം മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലോ​​​ടെ​​യാ​​ണ് ക​​​വ​​​ര​​​ത്തി​​​യി​​​ലെ​​​ത്തി​​യ​​ത്. ഇ​​​വി​​​ടെ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യാ​​​യ യു​​​വ​​​തി രാ​​​വി​​​ലെ ആ​​​റി​​​ന് ഒ​​​രു പെ​​​ണ്‍​കു​​​ഞ്ഞി​​നു ജ​​ന്മം ​ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.