യുവദ​ന്പ​തി​ക​ളാ​യ നാ​ലു​ പേ​ർ മ​രി​ച്ചു
യുവദ​ന്പ​തി​ക​ളാ​യ നാ​ലു​ പേ​ർ മ​രി​ച്ചു
Saturday, May 25, 2019 2:40 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: മൈ​​​സൂ​​​രു​​​വി​​​ന​​​ടു​​​ത്ത മാ​​​ണ്ഡ്യ​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ കൂ​​​ത്തു​​​പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി​​​ക​​​ളും ദ​​​മ്പ​​​തി​​​ക​​​ളു​​​മാ​​​യ നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. കോ​​​ട്ട​​​യം​​​പൊ​​​യി​​​ൽ ഏ​​​ഴാം​​​മൈ​​​ൽ ശ്രീ​​​ധ​​​ര​​​ൻ മാ​​​സ്റ്റ​​​ർ റോ​​​ഡി​​​ൽ ഈ​​​ക്കി​​​ലി​​​ശേ​​​രി വീ​​​ട്ടി​​​ൽ ജ​​​യ​​​ദീ​​​പ് (27), ഭാ​​​ര്യ ജ്ഞാ​​​നതീ​​​ർ​​​ഥ (25), ഏ​​​ഴാം​​​മൈ​​​ൽ അ​​​ഭ​​​യം ഹൗ​​​സി​​​ൽ കി​​​ര​​​ൺ അ​​​ശോ​​​ക് (27), ഭാ​​​ര്യ ജി​​​ൻ​​​സി (24) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു വി​​​നോ​​​ദ​​​യാ​​​ത്ര​​​ പോ​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി 11ഓ​​​ടെ ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച കാ​​​റും മ​​​റ്റൊ​​​രു ലോ​​​റി​​​യും ത​​​മ്മി​​​ൽ കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പ്ര​​​കാ​​​ശ​​​ൻ-​​​ദീ​​​പ​​​ജ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണു മ​​​രി​​​ച്ച ജ​​​യ​​​ദീ​​​പ്. സൗ​​​ദി​​​യി​​​ൽ ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. ഒ​​​രു വ​​​ർ​​​ഷം മു​​​മ്പാ​​​യി​​​രു​​​ന്നു അയൽവാസിയായ വ​​​ത്സ​​​ൻ- ​പ്ര​​​ജി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ജ്ഞാ​​​നതീ​​​ർ​​​ഥ​​​യു​​​മാ​​​യു​​​ള്ള ജ​​​യ​​​ദീ​​​പി​​​ന്‍റെ വി​​​വാ​​​ഹം. ജി​​​ൻ​​​സി​​​യാ​​​ണു ജ​​​യ​​​ദീ​​​പി​​​ന്‍റെ സ​​​ഹോ​​​ദ​​​രി. അ​​​നു​​​ഗ്ര​​​ഹ് (ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി, മം​​​ഗ​​​ളൂ​​​രു) ജ്ഞാ​​​നതീ​​​ർ​​​ഥ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ്.


ഏ​​​ഴാം​​​മൈ​​​ലി​​​ലെ അ​​​ശോ​​​ക​​​ൻ-​ ഭാ​​​ർ​​​ഗ​​​വി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണു മ​​​രി​​​ച്ച കി​​​ര​​​ൺ അ​​​ശോ​​​ക്. ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റാ​​​ണ്. ഒ​​​രു മാ​​​സം മു​​​മ്പാ​​​യി​​​രു​​​ന്നു ചൊ​​​ക്ലി പെ​​​രി​​​യാ​​​ണ്ടി സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ രാ​​​ജ​​​ൻ-​ സ​​​ജി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ ജി​​​ൻ​​​സി​​​യു​​​മാ​​​യു​​​ള്ള കി​​​ര​​​ണി​​​ന്‍റെ വി​​​വാ​​​ഹം. ചൊ​​​ക്ലി യു​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ് ജി​​​ൻ​​​സി. കൗ​​​ശ​​​ൽ അ​​​ശോ​​​ക് ആ​​​ണ് കി​​​ര​​​ണി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ. ജി​​​ജി​​​ന (അ​​​മേ​​​രി​​​ക്ക), കു​​​ക്കു എ​​​ന്നി​​​വ​​​ർ ജി​​​ൻ​​​സി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് ഇ​​​വ​​​ർ യാ​​​ത്രപു​​​റ​​​പ്പെ​​​ട്ട​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. നാ​​​ലു ​പേ​​​രു​​​ടെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ രാ​​​ത്രി​​​യോ​​​ടെ ക​​​ണ്ണൂ​​​ർ ഗ​​​വ.​​​ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ എ​​​ത്തി​​​ച്ചു.സംസ്കാരകർമ്മങ്ങൾ ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.