അനുരഞ്ജനത്തിനു വേണ്ടി വിശ്വാസം ബലികഴിക്കില്ല: പാത്രിയർക്കീസ് ബാവ
അനുരഞ്ജനത്തിനു വേണ്ടി വിശ്വാസം ബലികഴിക്കില്ല: പാത്രിയർക്കീസ് ബാവ
Saturday, May 25, 2019 1:58 AM IST
മ​ഞ്ഞ​നി​ക്ക​ര (പ​ത്ത​നം​തി​ട്ട): അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ പേ​രി​ൽ വി​ശ്വാ​സി​ക​ളെ​യോ വി​ശ്വാ​സ​ത്തെ​യോ ബ​ലി​ക​ഴി​ക്കാ​നി​ല്ലെ​ന്ന് പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബാ​വ മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന വി​ശ്വാ​സി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​വും വി​ധേ​യ​ത്വ​വും നി​ർ​ണ​യി​ക്ക​പ്പെ​ടേ​ണ്ട​ത് കോ​ട​തി​വി​ധി​ക​ളി​ലൂ​ടെ​യ​ല്ല.

പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്താ​ൽ പു​തി​യ​തു നി​ർ​മി​ക്കും. പൂ​ർ​വ​പി​താ​ക്ക​ന്മാ​രു​ടെ കാ​ല​ത്തും ഇ​തേ​പോ​ലെ പ​ള്ളി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ഭ​യ്ക്കു ന​ഷ്ട​പ്പെ​ട്ടു. അ​വ​യു​ടെ​യെ​ല്ലാം സ്ഥാ​ന​ത്തു നാം ​പു​തി​യ​തു പ​ണി​തു. അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ പാ​ത​യി​ലൂടെ സ​ഭ​യി​ൽ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി നാം ​ഏ​റെ ശ്ര​മി​ച്ചു.

എ​ന്നാ​ൽ, മ​റു​വി​ഭാ​ഗം വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ക​യാ​യി​രു​ന്നു. 2017ലെ ​സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ പാ​ത്രി​യ​ർ​ക്കീ​സ് വി​ഭാ​ഗ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​മെ​ന്നാ​ണ് അ​വ​രു​ടെ മോ​ഹം. സ്നേ​ഹ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ സ​ഭ​യി​ൽ സ​മാ​ധാ​നം കൈ​വ​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ത്രി​യ​ർ​ക്കീ​സ് എ​ന്ന നി​ല​യി​ൽ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ സ​മി​തി ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ, മ​റു​വി​ഭാ​ഗം സ​ഹ​ക​രി​ച്ചി​ല്ല. സ​ഭ​യി​ലെ ഏ​തൊ​രാ​ളു​ടെ​യും അ​വ​കാ​ശ​വും മാ​ന്യ​ത​യും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​ന​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക.

അ​ന്ത്യോ​ഖ്യ​ൻ സിം​ഹാ​സ​ന​ത്തി​നു​ കീ​ഴി​ൽ നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​വ​സാ​ന ആ​ളി​നൊ​പ്പ​വും താ​നു​ണ്ടാ​കു​മെ​ന്നും പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ പ​റ​ഞ്ഞു.
ശ്രേ​ഷ്ഠ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ, തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.