തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന് അഭിനന്ദനപ്രവാഹം
തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന് അഭിനന്ദനപ്രവാഹം
Saturday, May 25, 2019 1:37 AM IST
കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഫേ​സ്ബു​ക്കി​ലൂ​ടെ കു​റു​കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച യു​വാ​വി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. പി.​കെ. മു​ഹ​മ്മ​ദ് അ​ലി എ​ന്ന മു​സ്‌​ലിം ലീ​ഗ് അ​നു​ഭാ​വി​യാ​യ യു​വാ​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കൃ​ത്യ​മാ​യി ഒ​ന്ന​ര​മാ​സം മു​ന്പേ പ്ര​വ​ചി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ൽ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തോ​ൽ​ക്കു​മെ​ന്നും ബാ​ക്കി 19 സീ​റ്റു​ക​ളും യു​ഡി​എ​ഫ് നേ​ടു​മെ​ന്നു​മാ​ണ് മു​ഹ​മ്മ​ദ് അ​ലി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​ട്ട​ത്. ഫ​ലം വ​രു​ന്പോ​ൾ ഒ​ത്തു​നോ​ക്കാ​ൻ ആ​വ​ശ്യ​ക്കാ​ർ ഈ ​പ്ര​വ​ച​ന​ത്തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ച്ചോ​ളാ​നും ഇ​തി​നൊ​പ്പം കു​റി​ച്ചി​രു​ന്നു. മേ​യ് 23ന് ​ഫ​ലം പു​റ​ത്തു വ​ന്ന​പ്പോ​ൾ മു​ഹ​മ്മ​ദ് അ​ലി​യു​ടെ പ്ര​വ​ച​നം കി​റു​കൃ​ത്യം.

ത​ന്‍റെ പ്ര​വ​ച​നം പോ​ലെ ത​ന്നെ സം​ഭ​വി​ച്ച​തു മു​ഹ​മ്മ​ദ് അ​ലി​യെ​യും ഞെ​ട്ടി​ച്ചു​ക​ള​ഞ്ഞു. “ഇ​ങ്ങ​നെ​യൊ​ക്കെ ആ​വൂ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി ആ​ക്കാ​മാ​യി​രു​ന്നു. ബ​ല്ലാ​ത്തൊ​രു പ്ര​വ​ച​നം ആ​യി​പ്പോ​യി’’ എ​ന്നൊ​രു കു​റി​പ്പും മു​ഹ​മ്മ​ദ് അ​ലി പ​ങ്കു​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.