വിഷു ബംപർ അഞ്ചു കോടി തമിഴ്നാട്ടുകാരനായ ലോട്ടറി വിൽപ്പനക്കാരന്
വിഷു ബംപർ അഞ്ചു കോടി തമിഴ്നാട്ടുകാരനായ ലോട്ടറി വിൽപ്പനക്കാരന്
Saturday, May 25, 2019 1:37 AM IST
വാ​​ഴ​​ക്കു​​ളം: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ഷു​​ബംപ​​ർ അ​​ഞ്ചു കോ​​ടി രൂ​​പ ല​​ഭി​​ച്ച ഭാ​​ഗ്യ​​വാ​​ൻ വാ​​ഴ​​ക്കു​​ള​​ത്തെ ലോ​​ട്ട​​റി വി​​ൽ​​പ​​ന​​ക്കാ​​ര​​നാ​​യ ത​​മി​​ഴ്നാ​​ട് തി​​രു​​നെ​​ൽ​​വേ​​ലി കോ​​ട്ടൈ ക​​രി​​കു​​ളം സ്വ​​ദേ​​ശി ചെ​​ല്ല​​പ്പ (39). വി​​ൽ​​ക്കാ​​ൻ ക​​ഴി​​യാ​​തെ മാ​​റ്റി​​വ​​ച്ച ടി​​ക്ക​​റ്റി​​നാ​​ണ് ഒ​​ന്നാം സ​​മ്മാ​​നം.

ന​​റു​​ക്കെ​​ടു​​പ്പു ന​​ട​​ന്ന വ്യാ​​ഴാ​​ഴ്ച​​ത​​ന്നെ ഒ​​ന്നാം സ​​മ്മാ​​നം ത​​നി​​ക്കാ​​ണെ​​ന്ന് അ​​റി​​ഞ്ഞി​​രു​​ന്നെ​​ന്നും സു​​ര​​ക്ഷാ​​കാ​​ര​​ണ​​ങ്ങ​​ളാ​​ലാ​​ണു പു​​റ​​ത്തു​​ പ​​റ​​യാ​​തി​​രു​​ന്ന​​തെ​​ന്നും ചെ​​ല്ല​​പ്പ പ​​റ​​ഞ്ഞു. ടി​​ക്ക​​റ്റ് എ​​സ്ബി​​ഐ വാ​​ഴ​​ക്കു​​ളം ശാ​​ഖ​​യി​​ൽ ഏ​​ൽപ്പിച്ചു. വാ​​ഴ​​ക്കു​​ളം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് എ​​തി​​ർ​​വ​​ശ​​ത്ത് ലോ​​ട്ട​​റി​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണു ചെ​​ല്ല​​പ്പ. ക​​ല്ലൂ​​ർ​​ക്കാ​​ട് ക​​വ​​ല​​യി​​ലു​​ള്ള പ്ര​​തീ​​ക്ഷ ലോ​​ട്ട​​റി സ്ഥാ​​പ​​നം ഉ​​ട​​മ എം.​​എം. നൗ​​ഷാ​​ദി​​ൽ​​നി​​ന്നു വി​​ൽ​​പ്പന​​യ്ക്കാ​​യി വാ​​ങ്ങി​​യ​​താ​​ണു സ​​മ്മാ​​നാ​​ർ​​ഹ​​മാ​​യ ടി​​ക്ക​​റ്റ്.


ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ മൂ​​ന്നു സെ​​ന്‍റി​​ൽ നി​​ർ​​മി​​ച്ച വീ​​ടാ​​ണ് ഇ​​തു​​വ​​രെ​​യു​​ള്ള ആ​​കെ സ​​മ്പാ​​ദ്യ​​മെ​​ന്നു ചെ​​ല്ല​​പ്പ പ​​റ​​ഞ്ഞു. പ​​ന്ത്ര​​ണ്ടു വ​​ർ​​ഷം മു​​ന്പു കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യി വാ​​ഴ​​ക്കു​​ള​​ത്തെ​​ത്തി​​യ ഇ​​യാ​​ൾ കു​​ടും​​ബ​​സ​​മേ​​തം കൊ​​ള​​മ്പേ​​ൽ ബി​​ൽ​​ഡിം​​ഗ്സി​​ൽ വാ​​ട​​ക​​യ്ക്കാ​​ണു താ​​മ​​സം. ഭാ​​ര്യ: സു​​മ​​തി. മ​​ക്ക​​ൾ: സ​​ഞ്ജീ​​വ്, ശെ​​ൽ​​വ ന​​മി​​ത (ഇ​​രു​​വ​​രും വാ​​ഴ​​ക്കു​​ളം സെ​​ന്‍റ് ലി​​റ്റി​​ൽ തെ​​രേ​​സാ​​സ് ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.