പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം: ആ​ദ്യ​ദി​നം ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം സീ​റ്റുകളിൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തി
Saturday, May 25, 2019 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ ഏ​​​ക​​​ജാ​​​ല​​​ക​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം 2,00,842 സീ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന​​​ത്ത് മെ​​​രി​​​റ്റ് സീ​​​റ്റി​​​ൽ ഏ​​​ക​​​ജാ​​​ല​​​കം വ​​​ഴി ഇ​​​നി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്താ​​​നു​​​ള്ള​​​ത് 42,069 സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ആ​​​കെ​​​യു​​​ള്ള 20,764 സീ​​​റ്റി​​​ൽ 18,104 സീ​​​റ്റി​​​ലേ​​​ക്കാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യ​​​ത്. കൊ​​​ല്ല​​​ത്ത് ആ​​​കെ​​​യു​​​ള്ള 18,106 സീ​​​റ്റി​​​ൽ 16,609 എ​​​ണ്ണ​​​ത്തി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ 9,808 എ​​​ണ്ണ​​​ത്തി​​​ൽ 8,168 എ​​​ണ്ണ​​​ത്തി​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ആ​​​കെ​​​യു​​​ള്ള 15,490 എ​​​ണ്ണ​​​ത്തി​​​ൽ 12,857 സീ​​​റ്റി​​​ലാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യ​​​ത്. കോ​​​ട്ട​​​യ​​​ത്തെ 13,678 സീ​​​റ്റി​​​ൽ 11,296എ​​​ണ്ണ​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ന്ന​​​ത്. ഇ​​​ടു​​​ക്കി​​​യി​​​ൽ 7841 സീ​​​റ്റ് ഉ​​​ള്ള​​​തി​​​ൽ 6546 സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്ന​​​ത്.


19,968 സീ​​​റ്റു​​​ക​​​ളു​​​ള്ള എ​​​റ​​​ണാ​​​കു​​​ള​​​ത്ത്16,871 സീ​​​റ്റി​​​ൽ ആ​​​ദ്യ​​​ദി​​​നം ത​​​ന്നെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി. തൃ​​​ശൂ​​​രി​​​ൽ 21,447 സീ​​​റ്റി​​​ൽ 17,960 സീ​​​റ്റി​​​ലാ​​​ണ്അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്ന​​​ത്. പാ​​​ല​​​ക്കാ​​​ട് ആ​​​കെ​​​യു​​​ള്ള 20,116-ൽ 17,130 ​​​സീ​​​റ്റി​​​ലും 23,038 സീ​​​റ്റു​​​ള്ള കോ​​​ഴി​​​ക്കോ​​​ട്ട് 18,711 സീ​​​റ്റി​​​ലും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്നു. മ​​​ല​​​പ്പു​​​റ​​​ത്ത് 34,037 സീ​​​റ്റി​​​ൽ 27,303 സീ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്നു. 6623 സീ​​​റ്റു​​​ള്ള വ​​​യ​​​നാ​​​ട്ടി​​​ൽ 5657 സീ​​​റ്റി​​​ലാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്ന​​​ത്. ക​​​ണ്ണൂ​​​രി​​​ൽ 16,155 സീ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്നു- ആ​​​കെ​​​യു​​​ള്ള​​​ത് 21,222 സീ​​റ്റ്. കാ​​​സ​​​ർ​​​ഗോ​​​ട്ട് ആ​​​കെ​​​യു​​​ള്ള 10,773 സീ​​​റ്റി​​​ൽ 8,475 സീ​​​റ്റി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.