ബാലകൃഷ്ണ വോര്‍ക്കുഡ്ലു അന്തരിച്ചു
Saturday, May 25, 2019 1:34 AM IST
കാസർഗോഡ്: കെപിസിസി നിര്‍വാഹകസമിതി അംഗവും പ്രമുഖ സഹകാരിയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എടനീരിലെ ബാലകൃഷ്ണ വോര്‍ക്കുഡ്ലു(70) അന്തരിച്ചു.
ദീര്‍ഘകാലം എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ അധ്യാപകനായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി, ജില്ലാ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍, കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍, സംസ്ഥാന സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ംസ്കാരം നടത്തി. ഭാര്യ:ശാന്തകുമാരി (ചെങ്കള പഞ്ചായത്ത് വൈസ്പ്രസിഡന്റ്, റിട്ട.അധ്യാപിക). മക്കള്‍: ദീപക് യാദവ്, ദീപ്തി. മരുമക്കള്‍: ആരതി, രാജേഷ്.