ദൈ​വ​ദാ​സി മ​ദ​ർ മേ​രി ഷ​ന്താ​ളി​ന്‍റെ 47-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം 25ന്
ദൈ​വ​ദാ​സി മ​ദ​ർ മേ​രി ഷ​ന്താ​ളി​ന്‍റെ 47-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം 25ന്
Thursday, May 23, 2019 1:16 AM IST
അ​​​​തി​​​​ര​​​​ന്പു​​​​ഴ: ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​സ്ഥാ​​​​പ​​​​ക​​​​യും പ്ര​​​​ഥ​​​​മ അം​​​​ഗ​​​​വു​​​​മാ​​​​യ മ​​​​ദ​​​​ർ മേ​​​​രി ഫ്രം​​​​സി​​​​സ്ക്ക ദ് ​​​​ഷ​​​​ന്താ​​​​ളി​​​​ന്‍റെ 47-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണം 25ന് ​​​​അ​​​​തി​​​​ര​​​​ന്പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ക്കും. മ​​​​ദ​​​​ർ മേ​​​​രി ഷ​​​​ന്താ​​​​ളി​​​​നെ ദൈ​​​​വ​​​​ദാ​​​​സി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​മാ​​​​ണി​​​​ത്.

25​ന് ​​​രാ​​​​വി​​​​ലെ ഒ​​​​ന്പ​​​​തി​​​​ന് മ​​​​ദ​​​​റി​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി​​​ചെ​​​​യ്യു​​​​ന്ന ആ​​​​രാ​​​​ധ​​​​നാ മ​​​​ഠം ചാ​​​​പ്പ​​​​ലി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ധൂ​​​​പ​​​​പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു തു​​​​ട​​​​ക്ക​​​​മാ​​​​കും. 9.30ന് ​​​​അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ സി​​​​ന്പോ​​​​സി​​​​യം ആ​​​​രം​​​​ഭി​​​​ക്കും.

ദൈ​​​​വ​​​​ദാ​​​​സി ഷ​​​​ന്താ​​​​ള​​​​മ്മ​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത, ദൈ​​​​വ​​​​ദാ​​​​സി ഷ​​​​ന്താ​​​​ള​​​​മ്മ ദി​​​​വ്യ​​​​കാ​​​​രു​​​​ണ്യാ​​​​ഗ്നി​​​​യി​​​​ൽ ശോ​​​​ധ​​​​ന ചെ​​​​യ്യ​​​​പ്പെ​​​​ട്ട ജീ​​​​വി​​​​ത​​​​ത്തി​​​​നു​​​​ട​​​​മ എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് കു​​​​ഴു​​​​പ്പി​​​​ൽ, സി​​​​സ്റ്റ​​​​ർ ഡോ.​​​​സോ​​​​ഫി പെ​​​​രേ​​​​പ്പാ​​​​ട​​​​ൻ എ​​​​സ്എ​​​​ബി​​​​എ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലാ​​​​റ മോ​​​​ഡ​​​​റേ​​​​റ്റ​​​​റാ​​​​യി​​​​രി​​​​ക്കും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ തി​​​​രു​​​​സ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലെ മ​​​​ണ്‍​ചി​​​​രാ​​​​ത് എ​​​​ന്ന പു​​​​സ്ത​​​​കം പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്യും.


11ന് ​​​​സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​നാ പ​​​​ള്ളി​​​​യി​​​​ൽ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സ​​​​മൂ​​​​ഹ​​​​ബ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കും. റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലാ​​​​റ, ഫാ.​​​​ജോ​​​​ർ​​​​ജ് വ​​​​ല്ല​​​​യി​​​​ൽ, ഫാ. ​​​​പ്രി​​​​ൻ​​​​സ് മാ​​​​ഞ്ഞൂ​​​​രാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും. സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​യെ​​​ത്തു​​​ട​​​​ർ​​​​ന്ന് സെ​​​​ന്‍റ് മേ​​​​രീ​​​​സ് പാ​​​​രീ​​​​ഷ് ഹാ​​​​ളി​​​​ൽ ശ്രാ​​​​ദ്ധ​ നേ​​​​ർ​​​​ച്ച ന​​​​ട​​​​ക്കും.

ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹം സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ ഗ്രെ​​​​യ്സ് പെ​​​​രു​​​​ന്പ​​​​നാ​​​​നി, ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി ഫാ.​​​​സി​​​​റി​​​​യ​​​​ക് കോ​​​​ട്ട​​​​യി​​​​ൽ, പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ റ​​​​വ.​​​​ഡോ.​​​​ജോ​​​​സ​​​​ഫ് കൊ​​​​ല്ലാ​​​​റ, വൈ​​​​സ് പോ​​​​സ്റ്റു​​​​ലേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ സി​​​​സ്റ്റ​​​​ർ ഡോ. ​​​​തെ​​​​ക്ല, സി​​​​സ്റ്റ​​​​ർ ഡോ.​​​​ആ​​​​നീ​​​​സ് നെ​​​​ല്ലി​​​​ക്കു​​​​ന്നേ​​​​ൽ, സി​​​​സ്റ്റ​​​​ർ എ​​​​ൽ​​​​സ പൈ​​​​ക​​​​ട തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.