ചി​ന്ന​ക്ക​നാ​ലി​ൽ ഭൂ​സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സി​പി​എം
ചി​ന്ന​ക്ക​നാ​ലി​ൽ ഭൂ​സ​മ​രം ശ​ക്ത​മാ​ക്കാ​ൻ സി​പി​എം
Thursday, May 23, 2019 12:39 AM IST
രാ​​ജാ​​ക്കാ​​ട്: കോ​ൺ​ഗ്ര​സി​ന്‍റെ​യും സി​പി​ഐ​യു​ടെ​യും സ​മ​ര​ത്തെ മ​റി​ക​ട​ക്കാ​ൻ, ചി​​ന്ന​​ക്ക​​നാ​​ലി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു വീ​​ടും സ്ഥ​​ല​​വും ആ​​വ​​ശ്യ​​പ്പെ​​ട്ടു സി​​ഐ​​ടി​​യു ന​​ട​​ത്തു​​ന്ന അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ശ​​ക്ത​​മാ​​ക്കു​​ന്നു. സ​​മ​​ര സ​​ഹാ​​യ​​സ​​മി​​തി രൂ​​പീ​​ക​​രി​​ച്ചു സി​​പി​​എം കൂ​​ടു​​ത​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​മെ​​ന്നു നേ​​താ​​ക്ക​​ൾ അ​​റി​​യി​​ച്ചു.

പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി ജീ​​വി​​ക്കു​​ന്ന ചി​​ന്ന​​ക്ക​​നാ​​ൽ മേ​​ഖ​​ല​​യി​​ലെ നാ​​ലു​​ത​​ല​​മു​​റ​​യി​​ൽ​പെ​​ട്ട തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഇ​​ന്നും താ​​മ​​സി​​ക്കാ​​ൻ ഇ​​ട​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചി​​ന്ന​​ക്ക​​നാ​​ൽ സൂ​​ര്യ​​നെ​​ല്ലി​​യി​​ൽ ഇ​​വ​​ർ സി​​പി​​ഐ​​യു​​ടെ​​യും കോ​​ണ്‍​ഗ്ര​​സി​​ന്‍റെ​​യും പി​​ന്തു​​ണ​​യോ​​ടെ ഭൂ​​മി കൈ​​യേ​​റി കു​​ടി​​ൽ​​കെ​​ട്ടി സ​​മ​​രം ആ​​രം​​ഭി​​ച്ച​ ഘ​​ട്ട​​ത്തി​​ലാ​​ണ് പ്ര​​ത്യ​​ക്ഷ സ​​മ​​ര​​വു​​മാ​​യി സി​​പി​​എം തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​യും ചി​​ന്ന​​ക്ക​​നാ​​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​നു​​മു​​ന്പി​​ൽ എ​ത്തി​യ​​ത്. വീ​​ടും സ്ഥ​​ല​​വും ഇ​​ല്ലാ​​ത്ത തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു പ​​ത്തു സെ​​ന്‍റ് ഭൂ​​മി​​യും ഇ​​തി​​ൽ വീ​​ടും ​ ന​ൽ​കാ​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് വി​​ല്ലേ​​ജ് പ​​ടി​​ക്ക​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.