വ​ഴി​യാ​ത്ര​ക്കാ​ര​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Thursday, May 23, 2019 12:39 AM IST
ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​ക്കു​ന്നി​ൽ ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് അ​ര​യാ​ക്ക​ണ്ടി​യി​ലെ (ചെ​ന്പി​ലോ​ട​ൻ) ല​ക്ഷ്മ​ണ​ൻ (80) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​ള്ളി​ക്കു​ന്ന് പ​ഴ​യ​പോ​സ്റ്റോ​ഫീ​സി​നു സ​മീ​പ​മു​ള്ള ക​ട​യി​ൽ​നി​ന്ന് പാ​ൽ വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​ഴ്സ​ൽ സ​ർ​വീ​സ് ലോ​റി ല​ക്ഷ്മ​ണ​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ല​ക്ഷ്മ​ണ​ൻ ത​ത്ക്ഷ​ണം മ​രി​ച്ചു. നി​ർ​ത്താ​തെ​പോ​യ ലോ​റി​യെ നാ​ട്ടു​കാ​ർ പി​ന്തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു സ​മീ​പം വ​ച്ച് പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: പ്ര​സീ​ദ, പ്ര​കാ​ശ​ൻ, അ​നി​ത, പ്ര​ദീ​പ​ൻ, ഗീ​ത,പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: സു​ധീ​ർ, സ​തീ​ശ​ൻ, ഗി​രീ​ഷ് ബാ​ബു,സു​ലേ​ഖ, ബി​ന്ദു, ഷൈ​ജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.