ഏഴു വയസുകാരന്‍റെ മൂക്കിനു ചെയ്യേണ്ട ശസ്ത്രക്രിയ വയറ്റിൽ ചെയ്തു
ഏഴു വയസുകാരന്‍റെ മൂക്കിനു ചെയ്യേണ്ട ശസ്ത്രക്രിയ വയറ്റിൽ ചെയ്തു
Wednesday, May 22, 2019 12:47 AM IST
മ​​​ഞ്ചേ​​​രി: ഏ​​​ഴു​ വ​​​യ​​​സു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ മൂ​​​ക്കി​​​നു ചെ​​​യ്യേ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ വ​​യ​​റ്റി​​ൽ ചെ​​​യ്തെ​​​ന്നു പ​​​രാ​​​തി. മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സീ​​​നി​​​യ​​​ർ സ​​​ർ​​​ജ​​​ൻ ഡോ.​​​സു​​​രേ​​​ഷി​​​നെ​​​തി​​​രേ ര​​​ക്ഷി​​​താ​​​വ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു പ​​​രാ​​​തി ന​​​ൽ​​​കി. ക​​​രു​​​വാ​​​ര​​​ക്കു​​​ണ്ട് കേ​​​ര​​​ള​​​എ​​​സ്റ്റേ​​​റ്റ് മ​​​ഞ്ഞ​​​ള​​​പ്പാ​​​റ​​​യി​​​ലെ ത​​​യ്യി​​​ൽ മ​​​ജീ​​​ദി​​​ന്‍റെ മ​​​ക​​​ൻ ഡാ​​​നി​​​ഷി(​​​ഏ​​​ഴ്)​​​ന്‍റെ ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​ണ് മാ​​​റി ചെ​​​യ്ത​​​ത്.

മൂ​​​ക്കി​​​ൽ ദ​​​ശ ​വ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സീ​​​നി​​​യ​​​ർ സ​​​ർ​​​ജ​​​നാ​​​യ ഡോ.​​​സു​​​രേ​​​ഷി​​​നെ കാ​​​ണി​​​ച്ച​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഡാ​​​നി​​​ഷി​​​നെ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ദ​​​ശ​ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മൂ​​​ക്കി​​​നാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്ത ശേ​​​ഷ​​​മാ​​​ണ് ഹെ​​​ർ​​​ണി​​​യ​​​യ്ക്കാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്ത​​​തെ​​​ന്ന കാ​​​ര്യം ര​​​ക്ഷി​​​താ​​​വ് അ​​​റി​​​യു​​​ന്ന​​​ത്. വ​​​യ​​​റി​​​നു താ​​​ഴെ സ്റ്റി​​​ച്ച് ക​​​ണ്ട​​​പ്പോ​​​ഴാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ മാ​​​റി​​​യ കാ​​​ര്യം അ​​​റി​​​യു​​​ന്ന​​​ത്.

മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​റ​​​ര വ​​​യ​​​സു​​​കാ​​​ര​​​ൻ ധ​​​നു​​​ഷി​​​ന് ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​ണ് ഡോ​​​ക്ട​​​റു​​​ടെ​​​യും തി​​​യ​​​റ്റ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും അ​​​ശ്ര​​​ദ്ധ​​​മൂ​​​ലം ഡാ​​​നി​​​ഷി​​​ന് മാ​​​റി ചെ​​​യ്ത​​​ത്. ധ​​​നു​​​ഷി​​​ന് ഹെ​​​ർ​​​ണി​​​യ​​​യ്ക്കാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ വേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യം ഡാ​​​നി​​​ഷി​​​നെ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി ഇ​​​എ​​​ൻ​​​ടി വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​


അ​​​പ്പോ​​​ഴേ​​​ക്കും ഡാ​​​നി​​​ഷി​​​ന് ഹെ​​​ർ​​​ണി​​​യ ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്തു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. അ​​​ശ്ര​​​ദ്ധ​​​യോ​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ റി​​​ക്കാ​​​ർ​​​ഡ് കൈ​​​കാ​​​ര്യം ചെ​​​യ്ത ഡോ​​​ക്ട​​​റും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ന​​​ഴ്സു​​​മാ​​​ണ് കു​​​റ്റ​​​ക്കാ​​​രെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു. അ​​​ന​​​സ്തേ​​​ഷ്യ ന​​​ൽ​​​കി കു​​​ട്ടി​​​ക​​​ളെ തി​​​യ​​​റ്റ​​​റി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചാ​​​ൽ കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ച​​​രി​​​ക്കേ​​​ണ്ട ഡോ​​​ക്ട​​​റും മ​​​റ്റു ജീ​​​വ​​​ന​​​ക്കാ​​​രും വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​താ​​​യി ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. പി​​​ഴ​​​വ് വ​​​ന്ന​​​തോ​​​ടെ ഡാ​​​നി​​​ഷി​​​നെ വീ​​​ണ്ടും ശ​​​രി​​​യാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​നാക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​തോ​​​ടെ മു​​​സ്ലിം ലി​​​ഗ് മു​​​നി​​​സി​​​പ്പ​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ വ​​​ല്ലാ​​​ഞ്ചി​​​റ അ​​​ബ്ദു​​​ൽ മ​​​ജീ​​​ദ്, കെ.​​​കെ.​​​ബി.​​​മു​​​ഹ​​​മ്മ​​​ദ​​​ലി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടി​​​നെ പ്ര​​​തി​​​ഷേ​​​ധ​​​മ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.