ഫാ. ജോർജ് കുരിശുമ്മൂട്ടിൽ കോട്ടയം അതിരൂപത മലങ്കര റീജണ്‍ വികാരി ജനറാൾ
ഫാ. ജോർജ് കുരിശുമ്മൂട്ടിൽ കോട്ടയം അതിരൂപത മലങ്കര റീജണ്‍ വികാരി ജനറാൾ
Wednesday, May 22, 2019 12:35 AM IST
കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മ​ല​ങ്ക​ര റീ​ജ​ണി​ന്‍റെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ജോ​ർ​ജ് കു​രി​ശു​മ്മൂ​ട്ടി​ലി​നെ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​യ​മി​ച്ചു.

റാ​ന്നി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഫാ. ​ജോ​ർ​ജ്. ക​റ്റോ​ട് ഇ​ട​വ​ക കു​രി​ശു​മ്മൂ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ- അ​ച്ചാ​മ്മ ദ​ന്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് . മം​ഗ​ലാ​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ന്‍റ​ർ ഡ​യോ​സി​ഷ​ൻ സെ​മി​നാ​രി​യി​ൽ ഫി​ലോ​സ​ഫി പ​ഠ​ന​വും തി​യോ​ള​ജി പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ ഫാ. ​ജോ​ർ​ജ് 1987 ഡി​സം​ബ​ർ 27ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു. ക്രി​സ്റ്റ്യ​ൻ ഐ​ക്ക​ണോ​ഗ്ര​ഫി​യി​ൽ ലെ​ബ​ന​ൻ ഹോ​ളി സ്പി​രി​റ്റ് മ​റോ​ണെ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽനി​ന്നു മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.