വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Wednesday, May 22, 2019 12:23 AM IST
അ​​ടി​​മാ​​ലി:​​ അ​​ടി​​മാ​​ലി കു​​മ​​ളി ദേ​​ശീ​​യ പാ​​ത​​യി​​ൽ മി​​ല്ലും പ​​ടി​​ക്ക് സ​​മീ​​പം ഉ​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു.​​ശ​​ല്യാം​​പാ​​റ സ്വ​​ദേ​​ശി പ​​ടി​​പ്പു​​ര​​ക്ക​​ൽ വീ​​ട്ടി​​ൽ ജോ​​മോ​​ൻ (26) ആ​​ണ് മ​​രി​​ച്ച​​ത്.​​അ​​ടി​​മാ​​ലി​​യി​​ൽ അ​​പ്ഹോ​​ൾ​​സ​​റി ജോ​​ലി ക​​ഴി​​ഞ്ഞ് ശ​​ല്യാം​​പാ​​റ​​യി​​ലെ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങ​​വേ ജോ​​മോ​​ൻ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​ന് പി​​ന്നി​​ൽ മി​​നി ലോ​​റി ഇ​​ടി​ക്കുകയായിരുന്നു.

ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്ക് തെ​​റി​​ച്ച് വീ​​ണ ജോ​​മോ​​ൻ ക​​ല്ലാ​​റു കു​​ട്ടി​​യി​​ൽ നി​​ന്നും അ​​ടി​​മാ​​ലി​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സി​​ന​​ടി​​യി​​ൽ അ​​ക​​പ്പെ​​ട്ടു.​​ജോ​​മോ​​ൻ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്കി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെയാ​​ണ് മി​​നി ലോ​​റി ജോ​​മോ​​നെ ഇ​​ടി​​ച്ചി​​ട്ട​​തെ​​ന്നാ​​ണ് സൂ​​ച​​ന. പ​​രേ​​ത​​നാ​​യ ജേ​​ക്ക​​ബ്-​​മോ​​ളി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് മ​​രി​​ച്ച ജോ​​മോ​​ൻ. കൊ​​ച്ചു​​റാ​​ണി, അ​​ഞ്ച​​ലി എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.


ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് മു​​ന്പും അ​​ടി​​മാ​​ലി കു​​മ​​ളി ദേ​​ശി​​യ പാ​​ത​​യി​​ൽ 200 ഏ​​ക്ക​​റി​​ന് സ​​മീ​​പം ബൈ​​ക്കു​​ക​​ൾ ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.