ക​ർ​ദി​നാ​ളി​നെ​തി​രേ വ്യാ​ജ​ ബാ​ങ്ക് രേ​ഖ: ജുഡീഷൽ അ​ന്വേ​ഷ​ണ​ം വേണമെന്ന് അ​തി​രൂ​പ​ത
ക​ർ​ദി​നാ​ളി​നെ​തി​രേ വ്യാ​ജ​ ബാ​ങ്ക് രേ​ഖ: ജുഡീഷൽ അ​ന്വേ​ഷ​ണ​ം വേണമെന്ന് അ​തി​രൂ​പ​ത
Tuesday, May 21, 2019 1:10 AM IST
കൊ​​​​​ച്ചി: ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്കെ​​​​തി​​​​രേ വ്യാ​​​​​ജ ​​​​​ബാ​​​​​ങ്ക് രേ​​​​​ഖ ച​​​​​മ​​​​​ച്ചെ​​​​​ന്ന കേ​​​​​സി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ തൃ​​​​​പ്തി​​​​​യി​​​​​ല്ലെ​​​​​ന്ന് എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത അ​​​​​പ്പ​​​സ്തോ​​​ലി​​​​​ക് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ മാ​​​​​ർ ജേ​​​​​ക്ക​​​​​ബ് മ​​​​​ന​​​​​ത്തോ​​​​​ട​​​​​ത്ത്. സ​​​​​ത്യം പു​​​​​റ​​​​​ത്തു​​​​​കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ ജു​​​​​ഡീ​​​​​ഷ​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ തി​​​​​ര​​​​​ക്ക​​​​​ഥ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​തെ​​​ന്നും ബാ​​​​​ങ്ക് രേ​​​​​ഖ വ്യാ​​​​​ജ​​​​​മാ​​​​​യി ആ​​​​​ദി​​​​​ത്യ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യെ​​​​​ന്നു വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​​​തൊ​​​​​രു സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ കം​​​​പ്യൂ​​​​ട്ട​​​​ർ സ്ക്രീ​​​​​ൻ​ ഷോ​​​​​ട്ടാ​​​​​ണ്. അ​​​​തി​​​​ൽ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ പേ​​​​​രു​​​​മു​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

പേ​​​​രു​​​​ള്ള​​​​തു​​​​കൊ​​​​​ണ്ട് ഇ​​​​​വ​​​​​രെ​​​​​ല്ലാം അ​​​​​വി​​​​​ടെ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നു പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. ഭൂ​​​​​മി ഇ​​​​​ട​​​​​പാ​​​​​ടു കേ​​​​​സും ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധി​​​​​പ്പി​​​​​ക്കേ​​​​​ണ്ട ആ​​​​​വ​​​​​ശ്യ​​​​​മി​​​​ല്ല. ഭൂ​​​​മി ഇ​​​​ട​​​​പാ​​​​ട് അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​തി​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് റോ​​​​​മി​​​​​നു കൈ​​​​​മാ​​​​​റി​​​​​യ​​​​​താ​​​​​ണെ​​​​​ന്നും മാ​​​​​ർ മ​​​​​ന​​​​​ത്തോ​​​​​ട​​​​​ത്ത് പ​​​​റ​​​​ഞ്ഞു.

സ​​​ഹാ​​​യ മെ​​​ത്രാ​​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​​​ർ ജോ​​​​​സ് പു​​​​​ത്ത​​​​​ൻ​​​​​വീ​​​​​ട്ടി​​​​​ൽ, അ​​​തി​​​രൂ​​​പ​​​താ വൈ​​​​​ദി​​​​​കസ​​​​​മി​​​​​തി സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​കു​​​​​ര്യാ​​​​​ക്കോ​​​​​സ് മു​​​​​ണ്ടാ​​​​​ട​​​​​ൻ, ആ​​​​​ദി​​​​​ത്യ​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​ൻ സ​​​​​ക്ക​​​​​റി​​​​​യ വ​​​​​ള​​​​​വി, ഫാ.​​​​​സ​​​​​ണ്ണി ക​​​​​ള​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ൽ, ഫാ. ​​​​​മാ​​​​​ത്യു ഇ​​​​​ട​​​​​ശേ​​​​​രി, പി.​​​​​പി. ജെ​​​​​റാ​​​​​ൾ​​​​​ഡ് എ​​​ന്നി​​​വ​​​രും അ​​​തി​​​രൂ​​​പ​​​താ ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.