റോ​ഡ് കു​ഴി​ച്ച് കു​ള​മാ​ക്കി;അ​ഴി​യാ​ക്കു​രു​ക്കി​ൽ മൂ​ന്നാ​ർ
റോ​ഡ് കു​ഴി​ച്ച് കു​ള​മാ​ക്കി;അ​ഴി​യാ​ക്കു​രു​ക്കി​ൽ മൂ​ന്നാ​ർ
Sunday, May 19, 2019 11:59 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നൊ​പ്പം ആ​സൂ​ത്ര​ണ​വും ദീ​ർ​ഘ​വീ​ക്ഷ​ണ​വു​മി​ല്ലാ​തെ ന​ട​ത്തു​ന്ന പ​ണി​ക​ളും റോ​ഡു​ക​ൾ താ​റു​മാ​റാ​ക്കു​ന്നു. പാ​ത​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ടാ​റിം​ഗ് കു​ത്തി​പ്പൊ​ളി​ച്ച​ശേ​ഷം പു​ന​ർ നി​ർ​മാ​ണം ന​ട​ത്താ​ത്ത​ത് പൂ​ർ​ണ ത​ക​ർ​ച്ച​യ്ക്കും യാ​ത്രാ​ത​ട​സ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. മൂ​ന്നാ​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മു​ത​ൽ പെ​രി​യ​വ​ര പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച് പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി ര​ണ്ടു​മാ​സ​ത്തി​നി​ടെ നാ​ലു​ത​വ​ണ​യാ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്. ര​ണ്ടു​മാ​സം മു​ന്പ് ജ​ല അ​തോ​റി​റ്റി പൈ​പ്പു​ക​ൾ ന​ന്നാ​ക്കാ​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ചി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ശേ​ഷം വീ​ണ്ടം മ​ണ്ണി​ട്ടു മൂ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. താ​മ​സി​യാ​തെ സ്വ​കാ​ര്യ ടെ​ലി​കോം ക​ന്പ​നി​യു​ടെ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ​റോ​ഡ് വീ​ണ്ടും പൊ​ളി​ച്ച് മ​ണ്ണി​ട്ടു​മൂ​ടി. ഇ​തി​നു​ശേ​ഷം ര​ണ്ടു ത​വ​ണ കൂ​ടി ഇ​ത്ത​ര​ത്തി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു.


മൂ​ന്നാ​ർ ടൗ​ണി​നു​ള്ളി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. മ​ഴ പെ​യ്താ​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ചെ​ളി നി​റ​യു​ന്ന​തും പ​തി​വാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് പ​ണി ന​ട​ത്തു​ന്ന​ത്. പ​ക​ൽ വെ​യി​ല​ടി​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​യു​ന്ന​തും ബു​ദ്ധി​മു​ട്ടാ​കു​ന്നു. പൊ​ടി​ശ​ല്യം വ്യാ​പാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.