നിർമാണത്തിലിരിക്കുന്ന വീട് നനയ്ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
നിർമാണത്തിലിരിക്കുന്ന വീട് നനയ്ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
Sunday, May 19, 2019 11:59 PM IST
മ​ങ്കൊ​ന്പ്: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ന​ന​യ്ക്കു​ന്ന​തി​നി​ടെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ചു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തോ​ട്ടു​വാ​ത്ത​ല അ​ക്കീ​റ്റു​മ​ഠം മ​ത്താ​യി ആ​ന്‍റ​ണി (ബി​ജു) യു​ടെ മ​ക​ൻ എ​ബി​ൻ മ​ത്താ​യി (17) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണു സം​ഭ​വം.

സം​ഭ​വ​ത്തെ​പ്പ​റ്റി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഭി​ത്തി ന​ന​യ്ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ബി​നു ഷോ​ക്കേ​റ്റ​ത്. നി​ല​ത്തു​കി​ട​ന്നി​രു​ന്ന മോ​ട്ടോ​റി​ലേ​ക്കു​ള്ള വ​യ​റി​ൽ​നി​ന്നു​മാ​ണ് ഷോ​ക്കേ​റ്റ​ത്. ഷോ​ക്കേ​റ്റു നി​ല​ത്തു കി​ട​ക്കു​ന്ന എ​ബി​നെ ക​ണ്ട മാ​താ​വ് ശാ​ലി​നി നി​ല​വി​ളി​ക്കു​ക​യും നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷം സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് നെ​ടു​മു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.


നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. സോ​നാ​മോ​ൾ ഏ​ക സ​ഹോ​ദ​രി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.