മാ​ള​ക്കാ​രു​ടെ മാ​ർ​ഗം​ക​ളി ‘ഇ​ട്ടി​മാ​ണി’യിൽ
മാ​ള​ക്കാ​രു​ടെ മാ​ർ​ഗം​ക​ളി ‘ഇ​ട്ടി​മാ​ണി’യിൽ
Sunday, May 19, 2019 1:06 AM IST
മാ​​ള: മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ ‘ഇ​​ട്ടി​​മാ​​ണി​​’യി​​ലൂ​​ടെ മാ​​ള​​ക്കാ​​രു​​ടെ മെ​​ഗാ മാ​​ർ​​ഗം​​ക​​ളി സി​​നി​​മ​​യി​​ലേ​​ക്ക്. മാ​​ള സെ​​ന്‍റ് സ്റ്റ​​നി​​സ്‌​ലാ​​വോ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ പാ​​രി​​ഷ് ഹാ​​ൾ ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​രു​​ക്കി​​യ മാ​​ർ​​ഗം​​ക​​ളി​​യാ​​ണ് മോ​​ഹ​​ൻ​​ലാ​​ൽ നാ​​യ​​ക​​നാ​​കു​​ന്ന ‘ഇ​​ട്ടി​​മാ​​ണി മെ​​യ്ഡ് ഇ​​ൻ ചൈ​​ന’ എ​​ന്ന സി​​നി​​മ​​യു​​ടെ ഭാ​​ഗ​​മാ​​കു​​ന്ന​​ത്.

മാ​​ർ​​ഗം​​ക​​ളി​​യു​​ടെ ഷൂ​​ട്ടിം​​ഗ് ഇ​​ന്ന​​ലെ മാ​​ള സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ മൈ​​താ​​ന​​ത്തു ന​​ട​​ന്നു. മോ​​ഹ​​ൻ​​ലാ​​ലും ചി​​ത്ര​​ത്തി​​ന്‍റെ നി​​ർ​​മാ​​താ​​വാ​​യ ആ​​ന്‍റ​​ണി പെ​​രു​​ന്പാ​​വൂ​​രും എ​​ത്തി​​യി​​രു​​ന്നു.

മാ​​ർ​​ഗം​​ക​​ളി​​യി​​ൽ മോ​​ഹ​​ൻ​​ലാ​​ലും വേ​​ഷ​​മി​​ട്ടു. സ​​ലിം​​കു​​മാ​​ർ, അ​​രി​​സ്റ്റോ സു​​രേ​​ഷ്, സം​​വി​​ധാ​​യ​​ക​​നും ന​​ട​​നു​​മാ​​യ ജോ​​ണി ആ​​ന്‍റ​​ണി എ​​ന്നി​​വ​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി. മാ​​ള സ്വ​​ദേ​​ശി​​ക​​ളാ​​യ ജി​​ബി, ജോ​​ജു എ​​ന്നി​​വ​​ർ തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ചി​​ത്ര​​മാ​​ണ് ‘ഇ​​ട്ടി​​മാ​​ണി മെ​​യ്ഡ് ഇ​​ൻ ചൈ​​ന’. മാ​​ള​​യി​​ലെ മെ​​ഗാ മാ​​ർ​​ഗം​​ക​​ളി​​യു​​ടെ വി​​ശേ​​ഷ​​ങ്ങ​​ൾ സം​​വി​​ധാ​​യ​​ക​​ൻ ജി​​ബി, മോ​​ഹ​​ൻ​​ലാ​​ലു​​മാ​​യി നേ​​ര​​ത്തേ പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. ഇ​​താ​​ണ് മാ​​ർ​​ഗം​​ക​​ളി മോ​​ഹ​​ൻ​​ലാ​​ലി​​ന്‍റെ സി​​നി​​മ​​യി​​ലെ​​ത്താ​​ൻ കാ​​ര​​ണം. ഇ​​ന്ന​​ലെ ന​​ട​​ന്ന ഷൂ​​ട്ടിം​​ഗി​​നു മു​​ന്നോ​​ടി​​യാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഡാ​​ൻ​​സ് മാ​​സ്റ്റ​​ർ പ്ര​​സ​​ന്ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​വി​​ടെ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യി​​രു​​ന്നു.


മെ​​ഗാ സ്ക്രീ​​നി​​ലെ പ്രി​​യ​​താ​​ര​​ത്തെ നേ​​രി​​ൽ കാ​​ണാ​​നാ​​യി നി​​ര​​വ​​ധി പേ​​രാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്. രാ​​വി​​ലെ 10.30ന് ​​എ​​ത്തി​​യ മോ​​ഹ​​ൻ​​ലാ​​ൽ ത​​ന്‍റെ ഭാ​​ഗം ചി​​ത്രീ​​ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടേ​കാ​ലോ​​ടെ മാ​​ള​​യി​​ൽ​​നി​​ന്നു മ​​ട​​ങ്ങി.

മാ​​ർ​​ഗം​​ക​​ളി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രോ​​ടൊ​​പ്പം സെ​​ൽ​​ഫി​​യെ​​ടു​​ക്കാ​​നും അ​ദ്ദേ​ഹം പ്ര​​ത്യേ​​ക താ​​ത്പ​​ര്യം കാ​​ണി​​ച്ചു. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലാ​​ണ് സെ​​ന്‍റ് സ്റ്റ​​നി​​സ്‌​ലാ​​വോ​​സ് ഫൊ​​റോ​​ന ഇ​​ട​​വ​​ക​​യി​​ലെ കു​​ടും​​ബ സ​​മ്മേ​​ള​​ന കേ​​ന്ദ്ര​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 320 പേ​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ച് മാ​​ർ​​ഗം​​ക​​ളി ഒ​​രു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.