യുവാവ് കുത്തേറ്റു മരിച്ചു; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Sunday, May 19, 2019 1:05 AM IST
ഉ​​ഴ​​വൂ​​ർ (പാ​ലാ): ചേ​​റ്റു​​കു​​ള​​ത്തു യു​​വാ​​വ് കു​ത്തേ​റ്റു മ​രി​ച്ച സം​​ഭ​​വ​​ത്തി​​ൽ സു​​ഹൃ​​ത്ത് അ​റ​സ്റ്റി​ൽ. ചേ​​റ്റു​​കു​​ളം വെ​​ള്ളാ​​ന്പാ​​ട്ട് (കി​​ഴ​​ക്കേ​​പ​​റ​​ന്പി​​ൽ) സ​​ജി (40) കു​​ത്തേ​​റ്റു മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ചേ​​റ്റു​​കു​​ളം പ​​യ​​സ്മൗ​​ണ്ട് പൊ​​ട്ട​​ക്കാ​​നാ​​യി​​ൽ ധ​​നൂ​​പ് (32) ആ​ണ് അ​​റ​​സ്റ്റി​​ലാ​​യ​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ ചേ​​റ്റു​​കു​​ള​​ത്തെ ക്ല​​ബ്ബി​​നോ​ടു ചേ​​ർ​​ന്നാ​​ണു സം​​ഭ​​വം. അ​​റ​​സ്റ്റി​​ലാ​​യ ധ​​നൂ​​പി​​നെ പോ​​ലീ​​സ് ചോ​​ദ്യം ചെ​​യ്തു​​വ​​രു​​ന്നു. ഇ​​ര​​ട്ട​​പ്പേ​​രു വി​​ളി​​ച്ച​​താ​​ണ് വാ​​ക്കേ​​റ്റ​​ത്തി​​ലും കൊ​​ല​​പാ​​ത​​ക​​ത്തി​​ലും ക​​ലാ​​ശി​​ച്ച​​തെ​​ന്നു ക​​രു​​തു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. രാ​​ത്രി ക​​ന​​ത്ത മ​​ഴ​​യി​​ൽ വൈ​​ദ്യു​​തി ന​​ഷ്ട​​പ്പെ​​ട്ട സ​​മ​​യ​​ത്താ​​ണ് സം​​ഭ​​വം. കു​​ത്തേ​​റ്റ സ​​ജി നി​​ല​​വി​​ളി​​ച്ചു റോ​​ഡി​​ലൂ​​ടെ ഓ​​ടി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ളി കേ​​ട്ടെ​​ത്തി​​യ​​വ​​ർ സ​​ജി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


വി​​വ​​ര​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ എ​​സ്ഐ ടി.​​ആ​​ർ. ദി​​പു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ധ​​നൂ​​പ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ധ​​നൂ​​പി​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ടു സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്തു​​നി​​ന്നു​​ത​​ന്നെ അ​​റ​​സ്റ്റി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​റ​​സ്റ്റി​​ലാ​​യ ധ​​നൂ​​പ് മു​​ൻ​​പും സ​​മാ​​ന​ സം​​ഭ​​വ​​ങ്ങ​​ളി​​ൽ പ്ര​​തി​​യാ​​യി​​ട്ടു​​ള്ള​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

മ​​രി​​ച്ച സ​​ജി ടാ​​ക്സി ഡ്രൈ​​വ​​റാ​​ണ്. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ ഏ​​റ്റു​​വാ​​ങ്ങി. ഭാ​​ര്യ: സി​​നി. ഒ​​ൻ​​പ​​തു ​മാ​​സം പ്രാ​​യ​​മു​​ള്ള ഒ​​രു കു​​ട്ടി​​യു​​ണ്ട്. സം​​സ്കാ​​രം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.