സ്പെഷൽ ഫീസ് അക്കൗണ്ടിലെ തുക പിൻവലിക്കൽ: വീണ്ടും ഉത്തരവിറങ്ങി
Sunday, May 19, 2019 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് യുപി/ഹൈസ്കൂളുകളിലെ സ്പെഷൽ ഫീസ് അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ പിൻവലിക്കൽ സംബന്ധിച്ച് സർക്കാർ വീണ്ടും ഉത്തരവിറക്കി. 31.3.2015 വരെ സ്പെഷൽ ഫീസ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന തുക പിൻവലിക്കാൻ പ്രഥമാധ്യാപകർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ ചില ട്രഷറികളിൽ സ്പെഷൽ ഫീസ് അക്കൗണ്ടിൽനിന്ന് തുക പിൻവലിക്കുന്നതിനു തടസങ്ങൾ നേരിടുന്നതായി ചില പ്രഥമാധ്യാപകർ അറിയിച്ചിട്ടുണ്ട്.
സ്പെഷൽ ഫീസ് അക്കൗണ്ടിൽ 31.3.2015 വരെ അവശേഷിക്കുന്ന തുക പിൻവലിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെന്ന വിവരം അത്തരം ട്രഷറി ഓഫീസർമാരെ അറിയിക്കണമെന്നു നിർദേശിച്ചാണ് പുതിയ ഉത്തരവ്.