പോ​ക്സോ കേ​സു​ക​ളുടെ എണ്ണം കൂടുന്നു
Saturday, May 18, 2019 2:06 AM IST
കൊ​​​ച്ചി: പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​സ്ഥാ​​​ന​​​ത്തു വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 571 കേ​​​സു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ൽ​​നി​​​ന്നു 112 എണ്ണത്തിന്‍റെ വ​​​ർ​​​ധ​​​ ന​.

84 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പോ​​​ക്സോ കേ​​​സു​​​ക​​​ൾ. ഇ​​​വ​​​യി​​​ൽ 57 കേ​​​സു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ൽ പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലും 27 കേ​​​സു​​​ക​​​ൾ സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലും വ​​​രു​​​ന്ന​​​വ​​​യു​​​മാ​​​ണ്. 73 കേ​​​സു​​​ക​​​ളു​​​ള്ള മ​​​ല​​​പ്പു​​​റ​​​മാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു തൊ​​​ട്ടു​​പി​​​ന്നി​​​ലു​​​ള​​​ള​​​ത്. ഏ​​​ഴു കേ​​​സു​​​ക​​​ൾ മാ​​​ത്രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും ഇ​​​ടു​​​ക്കി​​​യി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ് കേ​​സു​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​ത്.


കൊ​​​ല്ലം-27 (​റൂ​​​റ​​​ൽ-10, സി​​​റ്റി-17), ആ​​​ല​​​പ്പു​​​ഴ-10, കോ​​​ട്ട​​​യം-18, എ​​​റ​​​ണാ​​​കു​​​ളം-28 (​റൂ​​​റ​​​ൽ- 20, സി​​​റ്റി-​​​എ​​​ട്ട്), തൃ​​​ശൂ​​​ർ-20 (​റൂ​​​റ​​​ൽ-​​​നാ​​​ല്, സി​​​റ്റി-16), പാ​​​ല​​​ക്കാ​​​ട്-19, കോ​​​ഴി​​​ക്കോ​​​ട്-25 (​റൂ​​​റ​​​ൽ-15, സി​​​റ്റി-10), വ​​​യ​​​നാ​​​ട്-15, ക​​​ണ്ണൂ​​​ർ-20, കാ​​​സ​​​ർ​​​ഗോ​​​ഡ്-25 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.