സ്ട്രോ​ക്കി​നെ പ്ര​തി​രോ​ധി​ക്കാ​ൻ നൂ​ത​ന പ്ര​ക്രി​യയുമായി ആ​സ്റ്റ​ർ മെ​ഡ്സി​റ്റി
Saturday, May 18, 2019 12:43 AM IST
കൊ​​​ച്ചി: സ്ട്രോ​​​ക്കി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ബ്ല​​​ഡ് തി​​​ന്ന​​​ർ (ആ​​​ന്‍റി കൊ​​​യാ​​​ഗു​​​ല​​​ന്‍റ്) ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കാ​​​ത്ത രോ​​​ഗി​​​ക​​​ളി​​​ൽ പ​​​ക​​​രം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​ന്ന നൂ​​​ത​​​ന പ്ര​​​ക്രി​​​യ ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി​​​യി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ നാ​​​ലു രോ​​​ഗി​​​ക​​​ളി​​​ലാ​​​ണ് സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി ഏ​​​റെ വെ​​​ല്ലു​​​വി​​​ളി​​​യു​​​ള്ള ലെ​​​ഫ്റ്റ് ഏ​​​ട്രി​​​യ​​​ൽ അ​​​പ്പ​​​ൻ​​​ഡേ​​​ജ് ക്ലോ​​​ഷ​​​ർ എ​​​ന്ന പ്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്.

ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യ ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പു​​​ള്ള രോ​​​ഗി​​​യു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ലെ ഉ​​​പ​​​രി അ​​​റ​​​യാ​​​യ ഇ​​​ട​​​ത് ഏ​​​ട്രി​​​യ​​​ൽ അ​​​പ്പ​​​ൻ​​​ഡേ​​​ജി​​​ൽ ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കു​​​ന്ന​​​താ​​​ണ് സ്ട്രോ​​​ക്കി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​ത്. ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ആ​​​ന്‍റി​​​കോ​​​യാ​​​ഗു​​​ല​​​ന്‍റാ​​​ണ് സാ​​​ധാ​​​ര​​​ണ​​​യാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഈ ​​​രോ​​​ഗി​​​ക​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്ക് ഈ ​​​മ​​​രു​​​ന്ന് ന​​​ല്കി​​​യ​​​പ്പോ​​​ൾ വ​​​യ​​​റി​​​ൽ നി​​​ർ​​​ത്താ​​​തെ ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​യി.
മ​​​റ്റൊ​​​രു രോ​​​ഗി​​​യി​​​ൽ പ്ലേ​​​റ്റ്‌ലറ്റി​​​ന്‍റെ അ​​​ള​​​വ് കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ലെ​​​ഫ്റ്റ് ഏ​​​ട്രി​​​യ​​​ൽ അ​​​പ്പ​​​ൻ​​​ഡേ​​​ജ് ക്ലോ​​​ഷ​​​ർ എ​​​ന്ന പ്ര​​​ക്രി​​​യ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.


ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ക്കു​​​ന്ന ഇ​​​ട​​​ത് ഏ​​​ട്രി​​​യ​​​ൽ അ​​​പ്പ​​​ൻ​​​ഡേ​​​ജ്, പ്ല​​​ഗ് ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ട​​​യ്ക്കു​​​ന്ന​​​താ​​​ണ് ഈ ​​​പ്ര​​​ക്രി​​​യ. ആ​​​ൻ​​​ജി​​​യോ​​​ഗ്രാ​​​ഫി​​​ക്ക് സ​​​മാ​​​ന​​​മാ​​​യ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ന്‍റെ വ​​​ല​​​തു​​വ​​​ശ​​​ത്തി​​​ലൂ​​​ടെ പ്ല​​​ഗ് ക​​​ട​​​ത്തി​​​വി​​​ട്ട് ഇ​​​ട​​​തു​​വ​​​ശ​​​ത്ത് എ​​​ത്തി​​​ച്ച് ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്യു​​​ന്ന​​​ത്.

നാ​​​ലു പേ​​​രി​​​ലും പ്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ക്രി​​​യ​​​യ്ക്കു​​ശേ​​​ഷം എ​​​ല്ലാ രോ​​​ഗി​​​ക​​​ളും സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി​​​യി​​​ലെ കാ​​​ർ​​​ഡി​​​യാ​​​ക് ഇ​​​ലക്‌ട്രോഫി​​​സി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​പ്ര​​​വീ​​​ണ്‍ ശ്രീ​​​കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​രാ​​​ജ​​​ശേ​​​ഖ​​​ർ വ​​​ർ​​​മ, കാ​​​ർ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം ലീ​​​ഡ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റ് ഡോ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​ന്നി​​വ​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.