ഗു​ളി​ക രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പിടിച്ചു
ഗു​ളി​ക രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പിടിച്ചു
Saturday, May 18, 2019 12:29 AM IST
കൊ​​​ണ്ടോ​​​ട്ടി: ദു​​​ബാ​​​യി​​​ൽ​​നി​​​ന്നു ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രി​​​ൽ നി​​​ന്നു 45 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽ ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ മം​​​ഗ​​​ളൂ​​​രു ബ​​​ഡ്ക​​​ൽ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഇം​​​റ (28), മം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് (30) എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.


ഇ​​​രു​​​വ​​​രും സ്വ​​​ർ​​​ണം ഗു​​​ളി​​​ക രൂ​​​പ​​​ത്തി​​​ലാ​​​ക്കി ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ശ​​​യം തോ​​​ന്നി​​​യ അ​​​ധി​​​കൃ​​​ത​​​ർ ചോ​​​ദ്യം ചെ​​​യ്ത​​പ്പോ​​ഴാ​​ണ് ഇ​​​​വ​​​രി​​​ൽ നി​​ന്ന്​ 1400 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടാ​​ൻ ക​​ഴി​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.