റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു
Monday, April 22, 2019 11:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. ചെ​റു​ക​ര കി​ഴു​ങ്ങ​ത്തോ​ൾ പ​രേ​ത​നാ​യ കു​റ്റി​ത്തോ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ ദി​ലീ​പ് കൃ​ഷ്ണ​ൻ(40) ആ​ണ് മ​രി​ച്ച​ത്.

ചെ​റു​ക​ര ആ​ലും​കൂ​ട്ട​ത്തി​ലെ​ത്തും മു​ൻ​പാ​യി റോ​ഡ​രി​കി​ലെ ചാ​ലി​ലേ​ക്ക് വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. സ്കൂ​ട്ട​റി​ൽ നി​ന്ന് വീ​ണാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ സം​സ്ക​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ്വ​യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണോ അ​പ​ക​ടം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് ഡ്രൈ​വ​റാ​യി​രു​ന്ന ദി​ലീ​പ് അ​വ​ധി​ക്കെ​ത്തി മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.
അ​മ്മ: രാ​ധ. ഭാ​ര്യ: സ​ജി​ത. മ​ക​ൻ: ഗൗ​തം കൃ​ഷ്ണ. സ​ഹോ​ദ​ര​ൻ: സ​ഞ്ജ​യ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.