ശ​ശി ത​രൂ​രി​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ പു​റം​ച​ട്ട​യു​ള്ള പോ​സ്റ്റ​ർ പ​തി​ച്ച​തി​നെ​തി​രേ കേ​സ്
Monday, April 22, 2019 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണാ​​ർ​​​ഥം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഡോ.​​​ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പു​​​റം​​​ച​​​ട്ട​​​യു​​​ള​​​ള പോ​​​സ്റ്റ​​​ർ പ​​​തി​​​ച്ച​​​തി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സ്. ശ​​​ശി ത​​​രൂ​​​ർ എ​​​ഴു​​​തി​​​യ ’വൈ ​​​ഐ ആം ​​​എ ഹി​​​ന്ദു’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പു​​​റം​​​ച​​​ട്ട​​​യു​​​ടെ ചി​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പോ​​​സ്റ്റ​​​റി​​​നെ​​​തി​​​രേ​​​യാ​​​ണ് മ്യൂ​​​സി​​​യം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 171(ജി), 188 ​​​വ​​​കു​​​പ്പു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

പോ​​​സ്റ്റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​ഡി​​​എ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഈ ​​​പ​​​രാ​​​തി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​ജ പ്ര​​​സ്താ​​​വ​​​ന, സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ക്കാ​​​തി​​​രി​​​ക്ക​​​ൽ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ​​​ർ പ​​​തി​​​ച്ച​​​വ​​​രെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.


ഡോ.​​​ശ​​​ശി ത​​​രൂ​​​രി​​​നെ​​​തി​​​രേ ഫേ​​സ്ബു​​​ക്കി​​​ൽ അ​​​സ​​​ത്യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ​​​ത്തു ഫേ​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.