അ​ന്പ​ല​പ്പു​ഴ​യി​ലും കാ​യം​കു​ള​ത്തും സം​ഘ​ർ​ഷം
Monday, April 22, 2019 1:07 AM IST
അ​​ന്പ​​ല​​പ്പു​​ഴ/​​കാ​​യം​​കു​​ളം: തെ​​ര​​ഞ്ഞെ​​ടു​​പ്പു പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​മാ​​യ കൊ​​ട്ടി​​ക്ക​​ലാ​​ശം അ​​ന്പ​​ല​​പ്പു​​ഴ​​യി​​ലും കാ​​യം​​കു​​ള​​ത്തും സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ചു. പോ​​ലീ​​സു​​കാ​​ർ​​ക്കും നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും ക​​ല്ലേ​​റി​​ൽ പ​​രി​​ക്കേ​​റ്റു. നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ക​​ല്ലേ​​റി​​ൽ കേ​​ടു​​പാ​​ടു​​ണ്ടാ​​യി.

അ​​ന്പ​​ല​​പ്പു​​ഴ​​യി​​ൽ ക​​ലാ​​ശം ആ​​വേ​​ശ​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ എ​​ൽ​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​രും ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രും പ​​ര​​സ്പ​​രം ഉ​​ന്തും ത​​ള്ളും ആ​​രം​​ഭി​​ച്ചു. പെ​​ട്ടെ​​ന്നു ത​​ന്നെ ഇ​​ത് അ​​ടി​​പി​​ടി​​യി​​ലേ​​ക്കും ക​​ല്ലേ​​റി​​ലേ​​ക്കും മാ​​റി. വ​​ള​​രെ കു​​റ​​ച്ചു പോ​​ലീ​​സു​​കാ​​ർ മാ​​ത്ര​​മാ​​ണ് സം​​ഭ​​വം ന​​ട​​ക്കു​​ന്പോ​​ൾ സ്ഥ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​ത്.

ക​​ല്ലേ​​റി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​ർ ചി​​ത​​റി ഓ​​ടി​​യ​​തു പ്ര​​ദേ​​ശ​​ത്തു ഭീ​​ക​​രാ​​ന്ത​​രീ​​ക്ഷം സൃ​​ഷ്ടി​​ച്ചു. ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ന്ന ടി​​പ്പ​​റി​​ന്‍റെ ചി​​ല്ലു​​ക​​ളും ബൈ​​ക്കു​​ക​​ളും ന​​ശി​​പ്പി​​ച്ചു. തെ​​ക്കു​​ഭാ​​ഗ​​ത്തേ​​ക്ക് ഓ​​ടി​​യ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ സി​​പി​​ഐ ഓ​​ഫീ​​സി​​നു നേ​​രേ ക​​ല്ലെ​​റി​​ഞ്ഞു. ഇ​​തു കൂ​​ടു​​ത​​ൽ സം​​ഘ​​ർ​​ഷ​​ത്തി​​നു കാ​​ര​​ണ​​മാ​​യി. എ​​ൽ​​ഡി​​എ​​ഫ് പ്ര​​വ​​ർ​​ത്ത​​ക​​ർ പി​​ന്നാ​​ലെ ഓ​​ടി ഇ​​വ​​രെ ക​​ല്ലെ​​റി​​ഞ്ഞു.

സം​​ഭ​​വ​​മ​​റി​​ഞ്ഞ് ഡി​​വൈ​​എ​​സ്പി പി.​​വി. ബേ​​ബി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൂടു​​ത​​ൽ പോ​​ലീ​​സു​​കാ​​രെ​​ത്തി​​യ​​തോ​​ടെ ആ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ന​​യ​​വു വ​​ന്ന​​ത്. എ​​ആ​​ർ ക്യാ​​ന്പി​​ൽ​നി​​ന്നു കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​രെ​​ത്തി റൂ​​ട്ട് മാ​​ർ​​ച്ച് ന​​ട​​ത്തി. ഇ​​തി​​നി​​ടെ, ഭൈ​​ര​​വി സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ന്‍റെ വാ​​ട്ട​​ർ ടാ​​ങ്കും ഓ​​ഫീ​​സും ത​​ല്ലി​​ത്ത​​ക​​ർ​​ത്തി​​രു​​ന്നു. സം​​ഘ​​ർ​​ഷം മൂ​​ലം ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം ദേ​​ശീ​​യ പാ​​ത​​യി​​ൽ വാ​​ഹ​​ന​​ഗ​​താ​​ഗ​​ത​​വും നി​​ല​​ച്ചു.


കാ​​യം​​കു​​ള​​ത്ത് കൊ​​ട്ടി​​ക്ക​​ലാ​​ശ​​ത്തി​​നി​​ടെ ബി​​ജെ​​പി-​​കോ​​ണ്‍​ഗ്ര​​സ് സം​​ഘ​​ർ​​ഷ​​വും ക​​ല്ലേ​​റു​​മുണ്ടാ​​യ​​തോ​​ടെ പോ​​ലീ​​സ് ലാ​​ത്തി​​വീ​​ശി. അ​​ഞ്ചു പോ​​ലീ​​സു​​കാ​​ർ​​ക്കും ആ​​റു​​കോ​​ണ്‍​ഗ്ര​​സു​​കാ​​ർ​​ക്കും പ​​രി​​ക്കേറ്റു. ര​​ണ്ടു പോ​​ലീ​​സ് വാ​​ഹ​​ന​​ത്തി​​നു നേ​​രേയും ക​​ല്ലേ​​റു​​ണ്ടാ​​യി.

താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യു​​ടെ കി​​ഴ​​ക്കു​​വ​​ശ​​ത്തു വ​​ച്ച് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30 നാ​​യി​​രു​​ന്നു സം​​ഭ​​വം. ഇ​​വി​​ടെ ന​​ഗ​​ര​​സ​​ഭ ഓ​​ഫീ​​സ് മു​​ത​​ൽ ആ​​ശു​​പ​​ത്രി​​യു​​ടെ കി​​ഴ​​ക്കു​​ഭാ​​ഗ​​ത്തു വ​​രെ ബി​​ജെ​​പി​​ക്കാ​​ർ​​ക്കും താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​ക്കു പ​​ടി​​ഞ്ഞാ​​റു മു​​ത​​ൽ കെ​എ​​സ്ആ​​ർ​​ടി​​സി വ​​രെ യു​​ഡി​​എ​​ഫി​​നും കൊ​​ട്ടി​​ക്ക​​ലാ​​ശം ന​​ട​​ത്താ​​നാ​​ണു പോ​​ലീ​​സ് അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​ത്.

ഇ​​രു​​കൂ​​ട്ട​​രും സം​​ഘ​​ടി​​ച്ചു നി​​ൽ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു ക​​ല്ലേ​​റ് ഉ​​ണ്ടാ​​യ​​ത്. കെ​​ട്ടി​​ട​​ങ്ങ​​ൾ​​ക്കു മു​​ക​​ളി​​ൽ​നി​​ന്നു ക​​ല്ലേ​​റു​​ണ്ടാ​​യി. ഇ​​തോ​​ടെ പോ​​ലീ​​സ് ഇ​​രു​​കൂ​​ട്ട​​രെ​​യും പി​​രി​​ച്ചു​​വി​​ടാ​​ൻ ശ്ര​​മി​​ച്ചു. ഇ​​രു​​കൂ​​ട്ട​​രും പി​ന്മാ​​റാ​​ൻ ത​​യാ​​റാ​​യി​​ല്ല.

ഇ​​തി​​നി​​ടെ, സം​​ഘ​​ർ​​ഷം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ പോ​​ലീ​​സ് ലാ​​ത്തി വീ​​ശി. ഇ​​വ​​ർ പ​​ടി​​ഞ്ഞാ​​റു ഭാ​​ഗ​​ത്തേ​​ക്കു മാ​​റി നി​​ല​​യു​​റ​​പ്പി​​ച്ച​​തോ​​ടെ കേ​​ന്ദ്ര​​സേ​​ന ലാ​​ത്തി​​വീ​​ശി ഓ​​ടി​​യെ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് രം​​ഗം ശാ​​ന്ത​​മാ​​യ​​ത്. പി​​ന്നീ​​ട് നേ​​താ​​ക്ക​​ൾ ഇ​​ട​​പെ​​ട്ട് ഇ​​രു​​കൂ​​ട്ട​​രെ​​യും പി​​ന്തി​​രി​​പ്പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.