സൗദിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Monday, April 22, 2019 1:07 AM IST
കോ​ട്ട​യം: സൗ​ദി​യി​ൽ വാ​ഹ​ന​ാപ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കോ​ട്ട​യം പേ​രൂ​ർ സ്വ​ദേ​ശി ആ​നി​ക്കാ​മ​റ്റ​ത്തി​ൽ ബേ​ബി കു​ര്യ​ൻ വ​ർ​ഗീ​സ് (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ സൗ​ദി സ​മ​യം പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. 32 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബേ​ബി ജൂ​ലൈ​യി​ൽ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബേ​ബി ഓ​ടി​ച്ചി​രു​ന്ന ട്ര​ക്കി​ൽ മ​റ്റൊ​രു ട്ര​ക്ക് ഇ​ടി​ച്ചാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​ച്ച ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും പാ​കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ സൗ​ദി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​താ​യും നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു.


മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​വ​രി​ക​യാ​ണ്. ഭാ​ര്യ ഗ്രേ​സ് കു​ര്യ​ൻ. മ​ക്ക​ൾ ആ​ൻ സൂ​സ​ൻ കു​ര്യ​ൻ, അ​ൻ​സു അ​ന്ന കു​ര്യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.