ഉത്ഥാന വിശുദ്ധിയുടെ പ്രഭ പരത്തി ഈസ്റ്റർ ലില്ലികൾ പൂത്തുലഞ്ഞു
Friday, April 19, 2019 12:35 AM IST
മൂ​ന്നാ​ർ: ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യ ഈ​സ്റ്റ​ർ വി​ശു​ദ്ധി​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി മൂ​ന്നാ​റി​ൽ ഈ​സ്റ്റ​ർ ലി​ല്ലി​ക​ൾ പൂ​ത്തു​ല​യു​ന്നു. ഉ​ത്ഥാ​ന​കാ​ല​ത്തു ന​ക്ഷ​ത്ര​ശോ​ഭ വി​ട​ർ​ത്തി വി​ശു​ദ്ധി​യു​ടെ പ​രി​മ​ളം പ​ര​ത്തു​ന്ന ഈ​സ്റ്റ​ർ ലി​ല്ലി നോ​യ​ന്പു കാ​ല​ങ്ങ​ളി​ലാ​ണു പൂ​ക്കു​ന്ന​ത്. പ​ഴ​യ​മൂ​ന്നാ​റി​ലെ സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തു​ള്ള പു​ൽ​മേ​ടു​ക​ളി​ലാ​ണു ലി​ല്ലി​ക​ൾ പൂ​ത്തു​ല​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

നൂ​റു​ക​ണ​ക്കി​നു പൂ​വു​ക​ളു​ള്ള ലി​ല്ലി കു​ടും​ബ​ത്തി​ലെ പി​ങ്ക് ബെ​ല്ലാ​ഡോ​ണ പൂ​ക്ക​ളാ​ണ് ഇ​പ്പോ​ൾ പൂ​വി​ട്ടി​രി​ക്കു​ന്ന​ത്. മൊ​ട്ടി​ട്ടു​ക​ഴി​ഞ്ഞാ​ൽ 15 ദി​വ​സം മാ​ത്ര​മാ​ണ് ഈ ​പൂ​ക്ക​ൾ നി​ല​നി​ൽ​ക്കു​ക. 15 ദി​വ​സം ക​ഴി​ഞ്ഞാ​ൽ പൂ​ക്ക​ൾ വി​ട​ർ​ന്നു​നി​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​മൊ​രു പൂ​വു​ണ്ടാ​യി​രു​ന്ന​തി​ന്‍റെ അ​ട​യാ​ളം പോ​ലു​മു​ണ്ടാ​കു​ക​യി​ല്ല.

ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ ലി​ല്ലി​യെ​ക്കു​റി​ച്ച് ഒ​രു​പാ​ട് ഗ​വേ​ഷ​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ക്രി​സ്തു ഉത്ഥാ​നം ചെ​യ്ത​തി​നു ശേ​ഷം ഗ​ത്‌സെ​മ​ൻ തോ​ട്ട​ത്തി​ൽ പ്രാ​ർ​ഥി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ഈ ​പൂ​ക്ക​ൾ പൂ​വി​ട്ടി​രു​ന്ന​ത്രേ. യേ​ശു​വി​ന്‍റെ വി​യ​ർ​പ്പു ക​ണ​ങ്ങ​ൾ വീ​ണ സ്ഥ​ല​ത്താ​ണ് ഈ ​പൂ​ക്ക​ൾ മൊ​ട്ടി​ട്ട​തെ​ന്നാ​ണു വി​ശ്വാ​സം. പി​ങ്കു​നി​റ​വും ന​ക്ഷ​ത്രം​പോ​ലെ തോ​ന്നി​ക്കു​ന്ന ആ​കൃ​തി​യും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.


നി​ല​ത്തു​നി​ന്ന് 80 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ണ്ടാ​കു​ന്ന ചെ​ടി​യു​ടെ വേ​രു​ക​ൾ മ​ണ്ണി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങാ​തെ തി​ര​ശ്ചീ​ന​മാ​യാ​ണ് പ​ട​ർ​ന്നി​റ​ങ്ങുന്ന​ത്. ലി​ല്ലി​ക​ൾ വ​ള​രു​ന്ന​തി​ന് ഏ​റെ ജ​ലം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ച​തു​പ്പു​നി​ല​ങ്ങ​ളി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​വ​യെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ന​ദീ​തീ​ര​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ലി​ല്ലി​ക​ളെ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന​ത്. അ​മാ​റി​ല്ലി​സ് ബെ​ല്ലാ​ഡോ​ണ​യെ​ന്നാ​ണ് ഇ​വ​യു​ടെ ശാ​സ്ത്ര​നാ​മം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.