ദേ ആ രംഗം ചിത്രീകരിച്ചത് ഇങ്ങനെയാണ്...
Thursday, April 18, 2019 11:48 PM IST
ക​ടി​ച്ചു​കീ​റാ​ൻ പാ​ഞ്ഞു​വ​രു​ന്ന നാ​യ്ക്ക​ൾ... അ​വ​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി ഓ​ടു​ന്ന പെ​ൺ​കു​ട്ടി... അ​വ​ളെ പി​ന്നാ​ലെ​യെ​ത്തി ആ​ക്ര​മി​ക്കു​ന്ന നാ​യ്ക്ക​ൾ... വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത മ​ധു​ര​രാ​ജ​യി​ലെ ആ​രും നെ​ഞ്ചി​ടി​പ്പോ​ടെ നോ​ക്കി​യി​രു​ന്നു​പോ​കു​ന്ന ആ ​ദൃ​ശ്യ​ങ്ങ​ളി​ലെ ശ്വാ​ന​വീ​ര​ന്മാ​ർ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. നാ​യ്ക്ക​ൾ ത​ന്നെ ആ​ക്ര​മി​ക്കു​ന്ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ന്ന രാ​ജ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ഇ​തേ രം​ഗം ചി​ത്രീ​ക​രി​ക്കാ​ൻ​വേ​ണ്ടി​യെ​ടു​ത്ത ത​യാ​റെ​ടു​പ്പു​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് സ്റ്റ​ണ്ട് മാ​സ്റ്റ​ർ പീ​റ്റ​ർ ഹെ​യ്നും പ​ങ്കു​വ​ച്ചി​രു​ന്നു.

കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മു​ള്ള നാ​യ്ക്ക​ളെ പീ​റ്റ​ർ ഹെ​യ്ൻ ക​ണ്ടെ​ത്തി​യ​ത് കോ​ട്ട​യം ജി​ല്ല​യി​ലെ പാ​ലാ​യി​ലെ ഒ​രു ശ്വാ​ന​ക്ക​ള​രി​യി​ൽ​നി​ന്നാ​ണ്. വി​ദ​ഗ്ധ പ​രി​ശീ​ല​നം സി​ദ്ധി​ച്ച നാ​യ്ക്ക​ളെ വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും വൈ​ശാ​ഖി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലാ​യി​ലെ​ത്തി​യ പീ​റ്റ​ർ ഹെ​യ്ന് സാ​ജ​ൻ സ​ജി സി​റി​യ​ക് എ​ന്ന ‌പ​രി​ശീ​ല​ക​ന്‍റെ ശി​ഷ്യ​ഗ​ണ​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ട്ടു ബ​ൽ​ജി​യ​ൻ മ​ലി​നോ​യി​സുകളും ഡോ​ബ​ർ​മാ​ൻ, ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ഓ​രോ നാ​യ്ക്ക​ളു​മായി സാ​ജ​ന്‍റെ പ​ത്തു ശി​ഷ്യ​ർ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി. നാ​സ്, ടെ​ൻ, ഐ​പി, സാ​ൻ, കെ​യ്ൻ എ​ന്നി​ങ്ങ​നെ​യാ​ണ് സി​നി​മ​യി​ൽ കൈ​യ​ടി നേ​ടി​യ പ്രധാന ശ്വാനതാ​ര​ങ്ങ​ൾ. മ​റ്റൊ​രു പ്ര​ത്യേ​ക​ത കൂ​ടി ഇ​വ​ർ​ക്കു​ണ്ട്. ബ​ൽ​ജി​യ​ൻ മ​ലി​നോ​യി​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​വ​ർ എ​ട്ടു പേ​രും ഒ​രു കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നു​ള്ള​താ​ണ് കൗ​തു​കം. അ​താ​യ​ത്, ടെ​ന്നി​ന്‍റെ​യും ഐ​പി​യു​ടെ​യും മ​ക്ക​ളാ​ണ് മ​റ്റ് ആ​റു പേ​ർ.


ബെ​ൽ​ജി​യം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ത​നി കാ​ട്ടു​നാ​യ്ക്ക​ളാ​ണ്. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മി​ല്ലാ​തെ ഇ​വ​യെ നി​യ​ന്ത്രി​ക്കു​ക അ​സാ​ധ്യം. അ​തു​കൊ​ണ്ടു​ത​ന്നെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ ട്രെ​യ്ന​റാ​യ സാ​ജ​നും നാ​യ്ക്ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം സി​നി​മ​യി​ൽ ചെ​റി​യൊ​രു വേ​ഷ​വും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വി​ദ​ഗ്ധ​രു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ സാ​ജ​ൻ ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ ശ്വാ​ന​പ​രി​ശീ​ല​ക​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.