വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ "കൈപ്പത്തി'ചി​ഹ്നം ചെ​റു​താ​ക്കി​യെ​ന്നു പ​രാ​തി
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ  കൈപ്പത്തി ചി​ഹ്നം ചെ​റു​താ​ക്കി​യെ​ന്നു പ​രാ​തി
Thursday, April 18, 2019 2:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ കൈ​​​പ്പ​​​ത്തി ചി​​​ഹ്നം മ​​​റ്റു സ്ഥാ​​​നാ​​​ർ​​ഥി​​​ക​​​ളു​​​ടെ ചി​​​ഹ്ന​​​ത്തെ​​​ക്കാ​​​ൾ ചെ​​​റു​​​താ​​​ക്കി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തു വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നു പ​​​രാ​​​തി.

ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ചു നി​​​ര​​​വ​​​ധി സ്ഥാ​​​നാ​​​ർ​​ഥി​​ക​​​ളി​​​ൽ നി​​​ന്നു പ​​​രാ​​​തി കെ​​​പി​​​സി​​​സി​​​ക്കു ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ​​​യ്ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്നു കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ത​​​ന്പാ​​​നൂ​​​ർ ര​​​വി അ​​​റി​​​യി​​​ച്ചു.


വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു വ്യ​​​ക്ത​​​മാ​​​യി കാ​​​ണാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​മാ​​​ണ് കൈ​​​പ്പ​​​ത്തി ചി​​​ഹ്നം വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നി​​​ൽ കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ക്കും. ഇ​​​ക്കാ​​​ര്യം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​റ്റു സ്ഥാ​​​നാ​​​ർ​​ഥി​​​ക​​​ളു​​​ടെ ചി​​​ഹ്ന​​​ത്തി​​​ന്‍റെ അ​​​തേ വ​​​ലി​​​പ്പ​​​ത്തി​​​ൽ കൈ​​​പ്പ​​​ത്തി ചി​​​ഹ്ന​​​വും ക്ര​​​മീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.