ഫോ​ർ​ട്ടുകൊ​ച്ചി​യി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ്: മു​ൻ ഉ​ത്ത​ര​വ് പാ​ലി​ക്കാൻ നിർദേശം
ഫോ​ർ​ട്ടുകൊ​ച്ചി​യി​ൽ സി​നി​മാ ഷൂ​ട്ടിം​ഗ്:  മു​ൻ ഉ​ത്ത​ര​വ് പാ​ലി​ക്കാൻ നിർദേശം
Wednesday, March 27, 2019 12:35 AM IST
കൊ​​​ച്ചി: ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി പൈ​​​തൃ​​​ക​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ ഷൂ​​​ട്ടിം​​​ഗ് പോ​​​ലീ​​​സ് നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ മു​​​ൻ ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി ടൗ​​​ണ്‍ റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണ് ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

2017 ജ​​​നു​​​വ​​​രി​​​യി​​​ൽ ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി ബ​​​ർ​​​ഗ​​​ർ സ്ട്രീ​​​റ്റ് റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ക​​​ള​​​ക്ട​​​ർ ന​​​ൽ​​​കി​​​യ ക​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം പോ​​​ലീ​​​സ് ഷൂ​​​ട്ടിം​​​ഗ് നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ ഹ​​​ർ​​​ജി പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് പ​​​ഴ​​​യ ഉ​​​ത്ത​​​ര​​​വ് ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു പു​​​റ​​​മേ കേ​​​ര​​​ള ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, മാ​​​ക‌്ട എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ഹ​​​ർ​​​ജി​​​യി​​​ൽ എ​​​തി​​​ർ​​ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.