ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾക്കെതിരേ നില്പുസമരം
ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾക്കെതിരേ നില്പുസമരം
Tuesday, March 26, 2019 11:54 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ത്താ​ലി​ക്കാ കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ നി​ല്പു​സ​മ​രം ന​ട​ത്തി.

ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം ക​വ​ർ​ന്നെ​ടു​ക്ക​ൽ, ദുഃ​ഖ​വെ​ള്ളി അ​വ​ധി റ​ദ്ദാ​ക്ക​ൽ, പെ​സ​ഹാ ദി​ന​ത്തി​ലെ വോ​ട്ടെ​ടു​പ്പ്, പെ​സ​ഹാ​വ്യാ​ഴം, ദു​ഖ​വെ​ള്ളി എ​ന്നീ ദി​ന​ങ്ങ​ളി​ലെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്, ഞാ​യ​റാ​ഴ്ച​ക​ളി​ലെ​പി​എ​സ്‌​സി, ഡി​പ്പാ​ർ​ട്ട​മെ​ന്‍റ്ത​ല പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സ​മ​രം. കേ​ര​ള വി​ദ്യാ​ഭ്യാ​സ നി​യ​മ​വും ച​ട്ട​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​മാ​യി ഭേ​ദ​ഗ​തി ചെ​യ്ത​തി​നെ​തി​രേ​യും പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.


ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജാ​ൻ​സ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി ച്ചു. ​ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ, സൈ​ബി അ​ക്ക​ര, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, ടോം ​ക​യ്യാ​ല​കം, ടോ​ണി ജെ. ​കോ​യി​ത്ത​റ, സ​ണ്ണി മു​ട്ടാ​ർ, സോ​ജ​ൻ ജോ​സ​ഫ്, ബാ​ബു വ​ള്ളപ്പു​ര, ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര, സി​ബി മൂ​ല​കു​ന്നം, ജോ​സ് തെ​ക്കേ​ക്ക​ര, മേ​രി​ക്കു​ട്ടി പാ​റ​ക്ക​ട​വി​ൽ, ബാ​ബു വ​ള്ള​പ്പു​ര, അ​രു​ണ്‍ തോ​മ​സ്, പി.​സി. കു​ഞ്ഞ​പ്പ​ൻ, ജോ​സ​ഫ് ദേ​വ​സ്യാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.