ജി. സുകുമാരൻ നായരുടെ ഭാര്യ കുമാരിയമ്മ നിര്യാതയായി
ജി. സുകുമാരൻ നായരുടെ ഭാര്യ കുമാരിയമ്മ നിര്യാതയായി
Tuesday, March 26, 2019 1:05 AM IST
ച​ങ്ങ​നാ​ശേ​രി: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ വാ​ഴ​പ്പ​ള്ളി കി​ഴ​ക്ക് റൂ​ബി​ന​ഗ​റി​ൽ ഗോ​പു​ര​ത്തി​ങ്ക​ൽ കെ.​ കു​മാ​രി​ദേ​വി (75 ) നി​ര്യാ​ത​യാ​യി. പ്ര​​​മേ​​​ഹ രോ​​​ഗ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​സ്കാ​രം ഇ​ന്ന് 3.30-ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

മ​ക്ക​ൾ: എ​സ്. സു​രേ​ഷ്കു​മാ​ർ (കോ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക്, പെ​രു​ന്ന), ഡോ.​എ​സ്.​സു​ജാ​ത (പ്രി​ൻ​സി​പ്പ​ൽ, എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് ,പെ​രു​ന്ന), എ​സ്.​ ശ്രീ​കു​മാ​ർ (എ​ൻ​എ​സ്എ​സ് ഹെ​ഡ്ഓ​ഫീ​സ്), ഉ​ഷാ​റാ​ണി (ധ​ന​ല​ക്ഷ്മി ബാ​ങ്ക്, പെ​രു​ന്ന). മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി (ടീ​ച്ച​ർ, എ​ൻ​എ​സ്എ​സ് ബി​എ​ച്ച്എ​സ്,പെ​രു​ന്ന), രാ​ജ​ല​ക്ഷ്മി (എ​ന്‍എ​സ്എ​സ് എ​ച്ച്എ​സ് ക​വി​യൂ​ർ), അ​ശോ​ക്‌​കു​മാ​ർ (ധ​ന​ല​ക്ഷ്മി ബാ​ങ്ക് തി​രു​വ​ല്ല).


മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ജി. ​​സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​രെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചു. സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ‌​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. മു​​​ൻ​ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, സി​​​പി​​​എം കേ​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം വൈ​​​ക്കം വി​​​ശ്വ​​​ൻ തു​​​ട​​​ങ്ങി​​യവർ മൃതദേഹത്തിൽ ആ​​​ദ​​​രാ​​​ഞ്ജ​​​ലി​ അ​​​ർ​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.