സ​സ്പെ​ൻ​ഷ​നി​ലു​ള്ള ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് സ്വ​യംവി​ര​മി​ക്ക​ലി​ന് അ​പേ​ക്ഷ ന​ൽ​കി
Saturday, March 23, 2019 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​സ്പെ​​ൻ​​ഷ​​നി​​ലു​​ള്ള ഡി​​ജി​​പി ജേ​​ക്ക​​ബ് തോ​​മ​​സ് സ്വ​​യം വി​​ര​​മി​​ക്ക​​ലി​​നു കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന് നേ​​രി​​ട്ട് അ​​പേ​​ക്ഷ ന​​ൽ​​കി. ട്വ​​ന്‍റി ട്വ​​ന്‍റി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അദ്ദേഹം ചാ​​ല​​ക്കു​​ടി​​യി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​നിടയിലാണു ഇ​ന്ത്യ​ൻ പോ​ലീ​സ് സ​​ർ​​വീ​​സി​​ൽ നി​​ന്നു സ്വ​​യം വി​​ര​​മി​​ക്കാ​​ൻ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്.

ഇ​​തി​​ന്‍റെ പ​​ക​​ർ​​പ്പ് സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​ക്ക് ഇ-​​മെ​​യി​​ൽ വ​​ഴി ന​​ൽ​​കി. ഒ​​പ്പി​​ട്ട അ​​പേ​​ക്ഷ നേ​​രി​​ട്ടോ ദൂ​​ത​​ൻ വ​​ഴി​​യോ ല​​ഭി​​ച്ചാ​​ൽ മാ​​ത്ര​​മേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു തു​​ട​​ർ​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളു​​വെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. എ​​ന്നാ​​ൽ, സ്വ​​യം വി​​ര​​മി​​ക്ക​​ലി​​നു​​ള്ള അ​​പേ​​ക്ഷ സ്വീ​​ക​​രി​​ച്ചു​കൊ​​ണ്ടു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ൽനി​​ന്ന് ര​​സീ​​ത് ല​​ഭി​​ച്ച​​താ​​യി ജേ​​ക്ക​​ബ് തോ​​മ​​സ് പ​​റ​​യു​​ന്നു. അ​​ഖി​​ലേ​​ന്ത്യാ സി​​വി​​ൽ സ​​ർ​​വീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പു​​തു​​ക്കി​​യ ച​​ട്ട​​മ​​നു​​സ​​രി​​ച്ചു 30 വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ സ​​ർ​​വീ​​സു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു നേ​​രി​​ട്ട് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​മെ​​ന്നാ​​ണ് ജേ​​ക്ക​​ബ് തോ​​മ​​സ് പ​​റ​​യു​​ന്ന​​ത്.


സ്വ​​യം വി​​ര​​മി​​ക്ക​​ലി​​നു​​ള്ള അ​​പേ​​ക്ഷ ല​​ഭി​​ച്ചാ​​ൽ 90 ദി​​വ​​സ​​ത്തി​​ന​​ക​​മാ​​ണ് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തെ​​ന്നു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​തി​​നി​​ധി​​ക​​ൾ പ​​റ​​യു​​ന്നു. കേ​​ന്ദ്ര​​ത്തി​​ന് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചാ​​ലും സം​​സ്ഥാ​​നം സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​പേ​​ക്ഷ​​യി​​ൽ തീ​​രു​​മാ​​നമെ​​ടു​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​ണെ​​ന്നും പ​​റ​​യ​​പ്പെ​​ടു​​ന്നു. സ്വ​​യം വി​​ര​​മി​​ച്ചാ​​ലും നി​​ല​​വി​​ലു​​ള്ള വി​​ജി​​ല​​ൻ​​സ് കേ​​സു​​ക​​ൾ തു​​ട​​രു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

2017 ഡി​​സം​​ബ​​ർ മു​​ത​​ൽ സ​​സ്പെ​​ൻ​​ഷ​​നി​​ലാ​​ണ് ജേ​​ക്ക​​ബ് തോ​​മ​​സ്. ഓ​​ഖി ദു​​ര​​ന്ത ര​​ക്ഷാ പ്ര​​വ​​ർ​​ത്ത​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ വി​​മ​​ർ​​ശി​​ച്ച​​തി​​നാ​​ണ് ആ​​ദ്യ സ​​സ്പെ​​ൻ​​ഷ​​ൻ. തു​​ട​​ർ​​ന്നു വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി പ​​ല​​പ്പോ​​ഴാ​​യി സ​​സ്പെ​​ൻ​​ഷ​​ൻ നീ​​ട്ടി. 1985 ബാ​​ച്ച് ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ജേ​​ക്ക​​ബ് തോ​​മ​​സ് നി​​ല​​വി​​ൽ സം​സ്ഥാ​ന​ത്തെ സീ​​നി​​യ​​ർ ഡി​​ജി​​പി​​യാ​​ണ്. തു​​റ​​മു​​ഖ വ​​കു​​പ്പു ഡ​​യ​​റ​​ക്ട​​റാ​​യി​​രി​​ക്കേ ഡ്ര​​ഡ്ജിം​​ഗ് ന​​ട​​ത്തി​​യ​​തി​​ലെ ക്ര​​മ​​ക്കേ​​ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​​ജി​​ല​​ൻ​​സ് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.