ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജിൽ ദേ​ശീ​യ ഇ​എ​ൻ​ടി ശി​ല്പ​ശാ​ല നാളെ
Saturday, March 23, 2019 12:50 AM IST
തൃ​​​ശൂ​​​ർ: ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ജി​​​ല്ലാ ഇ​​​എ​​​ൻ​​​ടി ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ ഏ​​​ക​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല - ‘ജൂ​​​ബി​​​ലി ഇ​​​എ​​​ൻ​​​ടി കോ​​​ണ്‍ 2019’ നാ​​​ളെ ജൂ​​​ബി​​​ലി മി​​​ഷ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം നാ​​​ലു​​​വ​​​രെ​​​യാ​​​ണ് ശി​​​ൽ​​​പ​​​ശാ​​​ല. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ ഇ​​​രു​​​ന്നൂ​​​റോ​​​ളം ഇ​​​എ​​​ൻ​​​ടി വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​എ​​​ൻ​​​ടി ചി​​​കി​​​ത്സാ​​​ശാ​​​ഖ​​​യി​​​ൽ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ന​​ൽ​​കി​​വ​​​രു​​​ന്ന അ​​​തി​​​നൂ​​​ത​​​ന ചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ക​​​ല​​​ന​​​വും പ​​​ഠ​​​ന​​​വും ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


ഡോ. ​​​എ​​​സ്.​​​എ​​​ൻ. വി​​​ജ​​​യാ​​​ന​​​ന്ദ്, ഡോ. ​​​സു​​​ബ്ര​​​ഹ്‌​​മ​​​ണ്യ അ​​​യ്യ​​​ർ, ഡോ. ​​​ജ​​​യ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ, ഡോ. ​​​സൂ​​​സ​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഡോ. ​​​മാ​​​ത്യു ഡൊ​​​മി​​​നി​​​ക്, ഡോ. ​​​എം.​​​എ​​​ൻ. ഹ​​​രീ​​​ന്ദ്ര, ഡോ. ​​​പി. അ​​​രു​​​ണ്‍, ഡോ. ​​​എം.​​​വി. ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.