കോടിയേരി വെള്ളാപ്പള്ളിയെ കാണാനെത്തി
കോടിയേരി വെള്ളാപ്പള്ളിയെ കാണാനെത്തി
Saturday, March 23, 2019 12:50 AM IST
ചേ​ർ​ത്ത​ല: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ എ​ത്തി​യ കോ​ടി​യേ​രി അ​ര​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ, കെ​എ​സ്ഡി​പി ചെ​യ​ർ​മാ​ൻ സി.​ബി. ച​ന്ദ്ര​ബാ​ബു, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ദീ​ർ​ഘ​കാ​ല​മാ​യി അ​ടു​പ്പ​മു​ള്ള ഇ​രു​വ​രും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. എ​ൻ​എ​സ്എ​സു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ൻ നി​ല​പാ​ടു മ​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ പ്ര​തി​ക​ര​ണം. പാ​ർ​ട്ടി​ക്ക് ആ​രോ​ടും നി​ഷേ​ധാ​ത്മ​മാ​യ നി​ല​പാ​ടി​ല്ല. അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ൽ ആ​രെ​യും കാ​ണാ​ൻ ത​യാ​റാ​ണ്.


ഇ​തി​നാ​യി അ​ട​ച്ചി​ട്ട വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. തു​ഷാ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ്. തു​ഷാ​ർ മ​ത്സ​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ല. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ത്വം ഒ​ഴി​യ​ണ​മെ​ന്ന​താ​ണ് അ​ഭി​പ്രാ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യോ​ഗ​ത്തി​ന്‍റെ നി​ല​പാ​ടു ശ​രി​ദൂ​ര​മാ​ണെ​ന്നും പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തു ബി​ജെ​പി​യു​ടെ ശോ​ഭ കെ​ടു​ത്തി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.