സി-​വി​ജി​ൽ: കൈ​മാ​റിക്കിട്ടിയ ചി​ത്രം അ​യ​യ്ക്കാ​നാ​വി​ല്ല
സി-​വി​ജി​ൽ: കൈ​മാ​റിക്കിട്ടിയ ചി​ത്രം അ​യ​യ്ക്കാ​നാ​വി​ല്ല
Friday, March 22, 2019 1:41 AM IST
കോ​​​ഴി​​​ക്കോ​​​ട് : ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച ഏ​​​തു​​​ത​​​രം പ​​​രാ​​​തി​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ സി-​​​വി​​​ജി​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ അ​​​യ​​​യ്ക്കാം. ഈ ​​​ആ​​​പ്പു വ​​​ഴി അ​​​യ​​​യ്ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ളി​​​ന്മേ​​​ൽ ഉ​​​ട​​​ന​​​ടി ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​റ​​​പ്പു ന​​​ൽ​​​കി.

ച​​​ട്ട​​​ലം​​​ഘ​​​നം ക​​​ണ്ടാ​​​ൽ അ​​​ത് മൊ​​​ബൈ​​​ൽ ഫോ​​​ൺ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി സി-​​​വി​​​ജി​​​ൽ ആ​​​പ്പു വ​​​ഴി ജി​​​ല്ലാ തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാം. അ​​​വി​​​ടെ​​നി​​ന്ന് സ​​​ന്ദേ​​​ശം അ​​​ത​​​ത് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ലം സ്ക്വാ​​​ഡു​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റും. അ​​​വ​​​ർ സ്ഥ​​​ല​​​ത്ത് എ​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യും. മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കും വി​​​ധ​​​മാ​​​ണ് ആ​​​പ് രൂ​​​പ​​​ക​​​ല്​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ച​​​ട്ട​​​ലം​​​ഘ​​​നം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്ത് നേ​​​രി​​​ട്ട് പോ​​​യി എ​​​ടു​​​ത്ത ചി​​​ത്ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ ഈ ​​​ആ​​​പ്പു​​വ​​​ഴി അ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കൂ. മ​​​റ്റു​​​ള്ള​​​വ​​​ർ എ​​​ടു​​​ത്ത് കൈ​​​മാ​​​റി കി​​​ട്ടി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. അ​​​തി​​​നാ​​​ൽ വ്യാ​​​ജ പ​​​രാ​​​തി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. പ​​​രാ​​​തി​​​ക്കാ​​​ര​​​നു നേ​​​രി​​​ട്ടു ബോ​​​ധ്യ​​​മാ​​​യ പ​​​രാ​​​തി മാ​​​ത്ര​​​മേ അ​​​യ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു.


തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​ഞ്ചു മി​​​നി​​​റ്റു മാ​​​ത്ര​​​മേ ഈ ​​​ആ​​​പ്പ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​ള്ളു.​ അ​​​തു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ആ​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​യ്ക്കും. വീ​​​ണ്ടും ആ​​​പ് തു​​​റ​​​ന്നു പ​​​രാ​​​തി അ​​​ഞ്ചു മി​​​നി​​​റ്റി​​​ൽ ഒ​​​തു​​​ക്കി പ​​​ക​​​ർ​​​ത്തി അ​​​യ​​​യ്ക്കേ​​​ണ്ടി വ​​​രും. തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നും പ്ര​​​ചാ​​​ര​​​ണ ഘ​​​ട്ട​​​ത്തി​​​ലെ നി​​​യ​​​മ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും ഒ​​​ട്ടേ​​​റെ നൂ​​​ത​​​ന വി​​​ദ്യ​​​ക​​​ൾ​​​ക്ക് തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സി-​​​വി​​​ജി​​​ൽ ആ​​​പ് പ്ലേ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.