ക​ർ​ഷ​ക വാ​യ്പാ മോ​റ​ട്ടോ​റി​യം: തു​ട​ർതീ​രു​മാ​നമായി​ല്ല
ക​ർ​ഷ​ക വാ​യ്പാ മോ​റ​ട്ടോ​റി​യം: തു​ട​ർതീ​രു​മാ​നമായി​ല്ല
Friday, March 22, 2019 1:41 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ർ​​ഷ​​ക വാ​​യ്പ​​യു​​ടെ മോ​​റ​​ട്ടോ​​റി​​യം സം​​ബ​​ന്ധി​​ച്ച മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ സ​​ർ​​ക്കാ​​ർ ഇ​​ന്ന​​ലെ​​യും വ്യ​​ക്ത​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ല്ല.

പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം വ​​രു​​ന്ന​​തി​​നു മു​​മ്പ് ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ തീ​​രു​​മാ​​ന​​ത്തി​​ന് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന നി​​യ​​മോ​​പ​​ദേ​​ശം ല​​ഭി​​ച്ചി​​ട്ടും മോ​​റ​​ട്ടോ​​റി​​യം സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി എ​​ന്തു​കൊ​​ണ്ടു തേ​​ടി​​യി​​ല്ലെ​​ന്നു വി​​ശ​​ദീ​​ക​​രി​​ക്കാ​​നും സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ ത​​യാ​​റാ​​യി​​ല്ല.

ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ക​​ർ​​ഷ​​ക പാ​​ക്കേ​​ജി​​ൽ ഉ​​ത്ത​​ര​​വി​​റ​​ക്കാ​​ത്ത​തി​നു ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യെ പ​ഴി​ചാ​രി മു​​ഖ്യ​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രും വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു. അ​​തി​​നു​ശേ​​ഷ​​വും മോ​​റ​​ട്ടോ​​റി​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം ഉ​​ത്ത​​ര​​വാ​​യി ഇ​​റ​​ക്കു​​ന്ന​​തി​​ന് ഉ​​ദ്യോ​​ഗ​​സ്ഥ ത​​ല​​ത്തി​​ൽ ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ട്ടി​​ല്ല. ഭ​​ര​​ണ​നേ​​തൃ​​ത്വ​​വും ഉ​​ദ്യോ​​ഗ​​സ്ഥ മേ​​ധാ​​വി​​മാ​​രും ത​​മ്മി​​ലു​​ള്ള ധാ​ര​ണ​​യും ഇ​​തി​​ന്‍റെ പി​​ന്നി​​ലു​​ണ്ടോ​​യെ​​ന്ന സം​​ശ​​യ​​വും ബ​​ല​​പ്പെ​​ടു​​ന്നു​​ണ്ട്.


പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം നി​​ല​​വി​​ൽ വ​​ന്നു​​വെ​​ങ്കി​​ലും മോ​​റ​​ട്ടോ​​റി​​യം ദീ​​ർ​​ഘി​​പ്പി​​ച്ചു കൊ​​ണ്ടു​​ള്ള തീ​​രു​​മാ​​നം നേ​​ര​​ത്തെ എ​​ടു​​ത്തി​​രു​​ന്ന​​തി​​നാ​​ൽ ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ന്‍റെ അ​​നു​​മ​​തി തേ​​ട​​ണ​​മെ​​ന്ന് റ​​വ​​ന്യുമ​​ന്ത്രി ഇ.​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ ഫ​​യ​​ലി​​ൽ കു​​റി​​ച്ചി​​രു​​ന്നു.

തു​​ട​​ർ​​ന്ന് ഈ ​​ഫ​​യ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീഷ​​ന്‍റെ അ​​നു​​മ​​തി​​ക്കു തീ​​രു​​മാ​​ന​​ങ്ങ​​ൾ വി​​ടു​​ന്ന സ്ക്രീ​​നിം​​ഗ് ക​​മ്മി​​റ്റി​​ക്ക് അ​​യ​​ച്ചു. എ​​ന്നാ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ലു​​ള്ള സ്ക്രീ​​നിം​​ഗ് ക​​മ്മി​​റ്റി റ​​വ​​ന്യുമ​​ന്ത്രി​​യു​​ടെ നി​​ർ​​ദേ​​ശം ത​​ള്ളി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.