ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു
ലോറി സ്കൂട്ടറിലിടിച്ചു  യുവതി മരിച്ചു
Friday, March 22, 2019 12:48 AM IST
ഗാ​ന്ധി​ന​ഗ​ർ: നെ​ല്ലു​മാ​യി പോ​യ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു യു​വ​തി മ​രി​ച്ചു. പു​തു​പ്പ​ള്ളി തൃ​ക്കോ​ത​മം​ഗ​ലം കൊ​ച്ചാ​ലും​മൂ​ട് താ​ഴ​ക്കാ​ലാ​യി​ൽ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ ശ്രീ​ജ (31)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് പ​ന​ന്പാ​ല​ത്തി​നും കോ​ലേ​ട്ട​ന്പ​ല​ത്തി​നും ഇ​ട​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം.

ശ്രീ​ജ ക​ല്ല​റ പ​റ​വ​ൻ​തു​രു​ത്തി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ൽ പോ​യ​ശേ​ഷം മ​ട​ങ്ങി വ​രു​ന്പോഴാ​ണ് അ​പ​ക​ടം. ആ​ർ​പ്പൂ​ക്ക​ര​യി​ലു​ള്ള റാ​ണി റൈ​സ് കേ​ന്ദ്ര​ത്തി​ലേ​ക്കു നെ​ല്ലു​മാ​യി​പ്പോ​യ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ശ്രീ​ജ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഏ​ക​മ​ക​ൻ: അ​ഭി​ന​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.