നാ​ലു ജി​ല്ല​ക​ളി​ൽ ഭൂ​ഗ​ർ​ഭ​ജ​ലം 50 ശ​ത​മാ​നം താ​ണു
നാ​ലു ജി​ല്ല​ക​ളി​ൽ  ഭൂ​ഗ​ർ​ഭ​ജ​ലം  50 ശ​ത​മാ​നം താ​ണു
Thursday, March 21, 2019 1:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലെ ഭൂ​​​ഗ​​​ർ​​​ഭ ജ​​​ല​​​നി​​​ര​​​പ്പ് 50 ശ​​​ത​​​മാ​​​നം താ​​​ണ​​​താ​​​യി ഭൂ​​​ഗ​​​ർ​​​ഭ ജ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ജെ.​ ​​ജ​​​സ്റ്റി​​​ൻ​ മോ​​​ഹ​​​ൻ. പാ​​​ല​​​ക്കാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ്, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണിത്.

പ്ര​​​ള​​​യം ബാ​​​ധി​​​ച്ച ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ അ​​​ടി​​​മാ​​​ലി, തൊ​​​ടു​​​പു​​​ഴ, ക​​​ട്ട​​​പ്പ​​​ന, ദേ​​​വി​​​കു​​​ളം മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യം ഇ​​​നി​​​യും കൂ​​​ടും. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ചി​​​റ്റൂ​​​ർ താ​​​ലൂ​​​ക്കി​​​ലെ പെ​​​രു​​​മാ​​​ട്ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​ണ് ചൂ​​​ഷ​​​ണം കാ​​​ര​​​ണം ഭൂ​​​ഗ​​​ർ​​​ഭ ജ​​​ല​​​നി​​​ര​​​പ്പ് ഏ​​​റ്റ​​​വും താ​​​ണ​​​ത്. കാ​​​സ​​​ർ​​​ഗോ​​​ഡ്, മ​​​ല​​​മ്പു​​​ഴ താ​​​ലൂ​​​ക്കു​​​ക​​​ളി​​​ൽ ഭൂ​​​ഗ​​​ർ​​​ഭ ജ​​​ല​​​നി​​​ര​​​പ്പ് തീ​​​രെ​​​താ​​​ഴെ​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യം കൂ​​​ടാ​​​നി​​​ട​​​യി​​​ല്ല. എ​​​ന്നാ​​​ൽ, കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ ആ​​​ര്യ​​​ങ്കാ​​​വി​​​ൽ ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.