ആ​​രീ​​ഫ് തോ​​റ്റാ​​ൽ ത​ല മൊ​ട്ട​യ​ടി​ക്കു​മെന്നു പ​റ​ഞ്ഞ​തു ര​സ​ത്തി​ന്: വെ​ള്ളാ​പ്പ​ള്ളി
Thursday, March 21, 2019 1:45 AM IST
ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര (​​ആ​​ല​​പ്പു​​ഴ): ആ​​ല​​പ്പു​​ഴ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ നേ​​ർ​​ച്ച​​ക്കോ​​ഴി​​യെ​​ന്ന് എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​ൻ. ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

തോ​​ൽ​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പു​​ള്ള മ​​ണ്ഡ​​ല​​ത്തി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ത്വം ന​​ൽ​​കി അ​​വ​​രെ അ​​പ​​മാ​​നി​​ക്ക​​രു​​താ​​യി​​രു​​ന്നു. ഇ​​ത് ആ​​ത്മ​​ഹ​​ത്യാ​​പ​​ര​​മാ​​യ നി​​ല​​പാ​​ടാ​​ണ്.

ഷാ​​നി​​മോ​​ൾ മാ​​ന്യ​​മാ​​യി പെ​​രു​​മാ​​റു​​ന്ന നേ​​താ​​വാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ബി​​ഡി​​ജെ​എ​​സ് അ​​ധ്യ​​ക്ഷ​​ൻ തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി മ​​ത്സ​​രി​​ച്ചാ​​ൽ തോ​​ൽ​​ക്കു​​മെ​​ന്ന നി​​ല​​പാ​​ടി​​ൽ മാ​​റ്റ​​മൊ​​ന്നു​​മി​​ല്ല. തു​​ഷാ​​ർ അ​​ച്ച​​ട​​ക്ക​​മു​​ള്ള സ​​മു​​ദാ​​യ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്നും വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

ആ​​ല​​പ്പു​​ഴ​​യി​​ലെ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി എ.​​എം. ആ​​രീ​​ഫ് തോ​​റ്റാ​​ൽ ത​​ല മൊ​​ട്ട​​യ​​ടി​​ക്കു​​മെ​​ന്നു ക​​ഴി​​ഞ്ഞ​ ദി​​വ​​സം പ​​റ​​ഞ്ഞ​​ത് ഒ​​രു ര​​സ​​ത്തി​​നാ​​ണെ​​ന്നാ​​യി​​രു​​ന്നു വെ​​ള്ളാ​​പ്പ​​ള്ളി​​യു​​ടെ മ​​റു​​പ​​ടി. വ​​ടി​​ക്കാ​​ൻ ത​​ല​​യി​​ൽ മു​​ടി​ പോ​​ലു​​മി​​ല്ലെ​​ന്ന​​താ​​ണ് അ​​വ​​സ്ഥ​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.