‘മാറുന്ന മാധ്യമങ്ങൾ മായാത്ത മൂല്യങ്ങൾ’ പ്രകാശനം 25 ന്
Thursday, March 21, 2019 12:54 AM IST
കോ​ട്ട​യം: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​തേ​ൺ റീ​ജ​ണ​ൽ ക്യാം​പ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന “മാ​റു​ന്ന മാ​ധ്യ​മ​ങ്ങ​ൾ മാ​യാ​ത്ത മൂ​ല്യ​ങ്ങ​ൾ’’ എ​ന്ന മാ​ധ്യ​മ​പ​ഠ​ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം 25-ന് ​തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ആക്ടിംഗ് വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് നി​ർ​വ​ഹി​ക്കും. വി​സി​യു​ടെ ചേം​ബ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സാ​നു തോ​മ​സ് ഏ​റ്റു​വാ​ങ്ങും.

യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​കെ. സാ​ബു​ക്കു​ട്ട​ൻ, ഐ​ഐ​എം​സി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റും അ​ക്കാ​ദ​മി​ക് ഹെ​ഡു​മാ​യ ഡോ. ​അ​നി​ൽ​കു​മാ​ർ വ​ട​വാ​തൂ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ര​ജി​ത് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.


അ​ച്ച​ടി, ദൃ​ശ്യ, ശ​ബ്ദ, ന​വ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം കേ​ര​ള​മാ​ധ്യ​മ രം​ഗ​ത്തെ പു​തു​ച​ല​ന​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​ദ​ഗ്ധ​രു​ടെ പ്രൗ​ഢ​ലേ​ഖ​ന​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു ഡോ. ​അ​നി​ൽ​കു​മാ​ർ വ​ട​വാ​തൂ​ർ എ​ഡി​റ്റ് ചെ​യ്ത് ഈ ​മ​ല​യാ​ള​ഗ്ര​ന്ഥം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.