ച​ന്ദ്ര​ദ​ത്ത് സ്മാ​ര​ക അ​വാ​ർ​ഡ് ഡോ. ​പി. ​ഭാ​നു​മ​തി​ക്ക്
Thursday, March 21, 2019 12:54 AM IST
തൃ​​​ശൂ​​​ർ: ടി.​​​ആ​​​ർ.​ ച​​​ന്ദ്ര​​​ദ​​​ത്തി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ത​​​ളി​​​ക്കു​​​ളം വി​​​കാ​​​സ് ട്ര​​​സ്റ്റ് സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന രം​​​ഗ​​​ത്തെ മി​​​ക​​​ച്ച വ്യ​​​ക്തി​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ പു​​​ര​​​സ്കാ​​​രം അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് മെ​​​ന്‍റ​​​ലി ഹാ​​​ൻ​​​ഡി​​​ക്യാ​​​പ്ഡ് അ​​​ഡ​​​ൽ​​​റ്റ്സ് (അം​​​ഹ) സാ​​​ര​​​ഥി ഡോ.​​​പി.​ ഭാ​​​നു​​​മ​​​തി​​​ക്കു സ​​​മ്മാ​​​നി​​​ക്കും.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. നേ​​​ര​​​ത്തെ 27നാ​​​ണ് ച​​​ട​​​ങ്ങ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ഡോ.​​​എ​​​സ്.​​​എം.​ വി​​​ജ​​​യാ​​​ന​​​ന്ദ്, ഫാ.​ ​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ൽ, ടി.​​​ആ​​​ർ.​ അ​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.