മ​ത്സ​രി​ക്കാ​ൻ ഒമ്പത് എം​എ​ൽ​എമാ​ർ; 13 സി​റ്റിം​ഗ് എം​പി​മാ​ർ
Wednesday, March 20, 2019 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഇ​​​ത്ത​​​വ​​​ണ സം​​സ്ഥാ​​ന​​​​ത്തെ ഒ​​മ്പ​​​ത് എം​​​എ​​​ൽ​​​എ​​​മാ​​​ർ. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ആ​​​റു പേ​​​രും യു​​​ഡി​​​എ​​​ഫി​​​ന്‍റെ മൂ​​​ന്നും. പ​​​തി​​​മ്മൂന്നു സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​രും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

സി​​​പി​​​എ​​​മ്മി​​​ന്‍റെ പി. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​രും മ​​​ത്സ​​​രി​​​ക്കു​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നാ​​​ലു പേ​​​രാ​​​ണു മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള​​​ത്. ശ​​​ശി ത​​​രൂ​​​ർ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, ആ​​​ന്‍റോ‍ ആ​​​ന്‍റ​​​ണി, എം.​​​കെ. രാ​​​ഘ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ. വ​​​യ​​​നാ​​​ട് എം​​​പി എം.​​​ഐ. ഷാ​​​ന​​​വാ​​​സിന്‍റെ നിര്യാണത്തെത്തു​​​ട​​​ർ​​​ന്നാ​​​ണു പു​​​തി​​​യ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ ക​​​ണ്ടെ​​​ത്തേ​​​ണ്ടി വ​​​ന്ന​​​ത്. വ​​​ട​​​ക​​​ര​​​യി​​​ൽ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​ര​​​ത്തി​​​നി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ ത​​​ന്നെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ഐ​​​സി​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​ന്നു പി​​​ന്മാ​​​റി​. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് പ്ര​​​ഫ. കെ.​​​വി. തോ​​​മ​​​സി​​​നു പ​​​ക​​​രം ഹൈ​​​ബി ഈ​​​ഡ​​ൻ എം​​എ​​ൽ​​എ​​യ്ക്കാ​​ണു ന​​​റു​​​ക്കു വീ​​​ണ​​​ത്.


മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ന്‍റെ എംപിമാരാ യ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യും ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​റും വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​ന്നു. ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എംപി യും വീ​​​ണ്ടും മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണ്. സിപിഐയുടെ ഏക എം.പി. സി.എൻ ജയദേവനു സീറ്റ് കിട്ടി യില്ല.

സി​​​പി​​​എം നാ​​​ല് സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ഇ​​​ത്ത​​​വ​​​ണ പ​​​രീ​​​ക്ഷി​​​ക്കു​​​ന്നു- വീ​​​ണാ ജോ​​​ർ​​​ജ്, എ.​​​എം. ആ​​​രി​​​ഫ്, പി.​​​വി. അ​​​ൻ​​​വ​​​ർ, എ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ എ​​​ന്നി​​​വ​​രെ. സി​​​പി​​​ഐ ആ​​​ക​​​ട്ടെ അ​​​വ​​​രു​​​ടെ നാ​​​ലു സീ​​​റ്റി​​​ൽ ര​​​ണ്ടി​​​ലും എം​​​എ​​​ൽ​​​എ​​​മാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ക്കു​​​ന്നു. സി. ​​​ദി​​​വാ​​​ക​​​ര​​​നും ചി​​​റ്റ​​​യം ഗോ​​​പ​​​കു​​​മാ​​​റും. യു​​​ഡി​​​എ​​​ഫി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ മൂ​​​ന്ന് എം​​​എ​​​ൽ​​​എ​​​മാ​​​രും കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റേ​​​താ​​​ണ്- അ​​​ടൂ​​​ർ പ്ര​​​കാ​​​ശും കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും ഹൈ​​​ബി ഈ​​​ഡ​​​നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.