എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന് 92 വ​യ​സ്
എ​സ്ഡി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന് 92 വ​യ​സ്
Tuesday, March 19, 2019 1:12 AM IST
കൊ​​​ച്ചി: ധ​​​ന്യ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി സ്ഥാ​​​പി​​​ച്ച സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് (എ​​​സ്ഡി) സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന് ഇ​​​ന്നു 92 വ​​​യ​​​സ്. 1927 മാ​​​ർ​​​ച്ച് 19ന് ​​​എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ ചു​​​ണ​​​ങ്ങും​​​വേ​​​ലി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച ഈ ​​​സ​​​ന്യാ​​​സ​ സ​​​മൂ​​​ഹ​​​ത്തി​​​ൽ ഇ​​​ന്നു 11 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി 1447 സ​​​ന്യാ​​​സി​​​നി സ​​​ഹോ​​​ദ​​​രി​​​മാ​​​ർ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്.

അ​​​ഗ​​​തി​​​ക​​​ൾ, നി​​​രാ​​​ലം​​​ബ​​​രാ​​​യ മ​​​ര​​​ണാ​​​സ​​​ന്ന​​​ർ, വി​​​ക​​​ലാം​​​ഗ​​​ർ, മാ​​​ന​​​സി​​​ക ദൗ​​​ർ​​​ബ​​​ല്യ​​​മു​​​ള്ള​​​വ​​​ർ, ത​​​ട​​​വ​​​റ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ, ദ​​​രി​​​ദ്ര​​​രും നി​​​സ​​​ഹാ​​​യ​​​രു​​​മാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ ഇ​​​ട​​​യി​​​ലു​​​ള്ള കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് എ​​​സ്ഡി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖ​​​ത്താ​​​ണ് എ​​​സ്ഡി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജ​​​ന​​​റ​​​ലേ​​​റ്റ്.

പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ 92-ാം വ​​​ർ​​​ഷ​​​ത്തി​​​ൽ 25 സ​​​ന്യാ​​​സി​​​നി​​​മാ​​​രെ കൂ​​ടി സ​​​ഭ​​​യ്ക്കു ല​​​ഭി​​​ച്ചു​​​വെ​​​ന്ന​​​ത് അ​​​നു​​​ഗ്ര​​​ഹീ​​​ത​​​വും സ​​​ന്തോ​​​ഷ​​​ക​​​ര​​​വു​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണെ​​​ന്ന് എ​​​സ്ഡി മ​​​ദ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ റെ​​​യ്സി ത​​​ളി​​​യ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ൽ മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ൽ​​നി​​​ന്നു​​​ള്ള നാ​​​ലു സ​​​ന്യാ​​​സി​​​നി​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടും. സ്ഥാ​​​പ​​​ക​​​പി​​​താ​​​വാ​​​യ ധ​​​ന്യ​​​ൻ ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​ത​​​യി​​​ൽ ഇ​​​ന്നു നി​​​ര​​​വ​​​ധി അ​​​ത്ഭു​​​ത​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു​​​ണ്ട്.


കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോ​​​ണ്‍ നെ​​​പും​​​സ്യാ​​​ൻ പ​​​ള്ളി​​​യി​​​ലെ ധ​​​ന്യ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ലെ​​​ത്തി അ​​​നേ​​​കം പേ​​​ർ പ്രാ​​​ർ​​​ഥി​​​ച്ച് അ​​​നു​​​ഗ്ര​​​ഹം പ്രാ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സി​​​സ്റ്റ​​​ർ റെ​​​യ്സി പ​​​റ​​​ഞ്ഞു. സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക ദി​​​ന​​​മാ​​​യ ഇ​​​ന്നു ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യും "കാ​​​രു​​​ണ്യ​​​സ​​​ര​​​ണി’ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​വും ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.