റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Tuesday, March 19, 2019 1:12 AM IST
തൃ​​​ശൂ​​​ർ: കു​​​ടി​​​ശി​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. ല​​​ഭി​​​ക്കാ​​​നു​​​ള്ള 50 കോ​​​ടി രൂ​​​പ​​​യു​​​ടെ കു​​​ടി​​​ശി​​​ക ഉ​​​ട​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ക​​​ട​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് ഓ​​​ൾ ഇ​​​ന്ത്യ റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ ​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഒ​​​ന്നു​​​മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​ സ​​​മ​​​രം ന​​​ട​​​ത്തു​​​ക. പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​ർ​​​ക്കു സൗ​​​ജ​​​ന്യ ​റേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഇ​​​ന​​​ത്തി​​​ലു​​​ള്ള ക​​​മ്മീ​​​ഷ​​​ന​​​ട​​​ക്ക​​​മു​​​ള്ള തു​​​ക​​​യാ​​​ണു ല​​​ഭി​​​ക്കാ​​​നു​​​ള്ള​​​ത്. സ​​​പ്ലൈ​​​കോ വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഭ​​​ക്ഷ്യ​​​ധാ​​​ന്യ ത​​​ട്ടി​​​പ്പും ക​​​രി​​​ഞ്ച​​​ന്ത​​​യും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​പി.​​​സു​​​ഗു​​​ണേ​​​ന്ദ്ര​​​ൻ, ബേ​​​ബി​​​ച്ച​​​ൻ മു​​​ക്കാ​​​ട​​​ൻ, പി.​​​ടി.​ തോ​​​മ​​​സ്, സ​​​ദ​​​ൻ പൂ​​​ക്കോ​​​ട്ട് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.