കാർഷിക ജനകീയ പ്രശ്നങ്ങൾ കണക്കിലെടുക്കും: ഇൻഫാം
Tuesday, March 19, 2019 12:53 AM IST
കോ​​ട്ട​​യം: കേ​​ന്ദ്ര സം​​സ്ഥാ​​ന ഭ​​ര​​ണ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ളും കാ​​ർ​​ഷി​​ക ജ​​ന​​കീ​​യ ​പ്ര​​ശ്ന​​ങ്ങ​​ളു​​മാ​​യി​​രി​​ക്ക​​ണം പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ആ​​ർ​​ക്കു വോ​​ട്ടു​ ചെ​​യ്യ​​ണ​​മെ​​ന്ന​​തി​​ന്‍റെ മാ​​ന​​ദ​​ണ്ഡ​​വും അ​​ള​​വു​​കോ​​ലു​​മെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ​​ലി​​യാ​​ർ വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ. വി​​ഷം ചീ​​റ്റു​​ന്ന വ​​ർ​​ഗീ​​യ​​വാ​​ദ​​ങ്ങ​​ൾ​​കൊ​​ണ്ട് ജ​​ന​​മ​​നഃ​സാ​​ക്ഷി​​യെ വി​​ല​​യ്ക്കെ​​ടു​ക്കാ​​ൻ ആ​​രെ​​യും അ​​നു​​വ​​ദി​​ക്കാ​​ൻ പാ​​ടി​​ല്ല.

ഇ​​ന്ത്യ​​യി​​ലെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന ജീ​​വി​​ത​​പ്ര​​ശ്ന​​ങ്ങ​​ൾ പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മാ​​ക്കു​​വാ​​ൻ ജ​​ന​​കീ​​യ​​പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നോ​​ട്ടു​​വ​​ര​​ണം. ഭീ​​ക​​ര​​വാ​​ദ​​വും ദേ​​ശീ​​യ​​സു​​ര​​ക്ഷ​​യും വി​​ല​​ക്ക​​യ​​റ്റ​​വും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും ഗ്രാ​​മീ​​ണ​​ക​​ർ​​ഷ​​ക ​ജ​​ന​​സ​​മൂ​​ഹ​​ത്തി​​ന്‍റെ ദു​​രി​​ത​​വു​​മാ​​യി​​രി​​ക്ക​​ണം ഇ​​നി​​യാ​​രു രാ​​ജ്യം ഭ​​രി​​ക്ക​​ണ​​മെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ള​​വു​​കോ​​ൽ. നോ​​ട്ടു​​നി​​രോ​​ധ​​ന​​ത്തി​​ന്‍റെ ആ​​ഘാ​​തം സൃ​​ഷ്ടി​​ച്ച സാ​​ന്പ​​ത്തി​​ക ത​​ക​​ർ​​ച്ച​​യി​​ൽ ഗ്രാ​​മീ​​ണ​​മേ​​ഖ​​ല ഇ​​ന്നും ത​​ക​​ർ​​ച്ച​​യി​​ലാ​​ണ്.


പു​​ത്ത​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്പോ​​ൾ ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ എ​​ത്ര വാ​​ഗ്ദാ​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​യെ​​ന്നു തി​​രി​​ച്ചു​​ചോ​​ദി​ക്കാ​ൻ പൊ​​തു​​സ​​മൂ​​ഹം ഉ​​ണ​​ര​​ണം. ഇ​​ൻ​​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ രാ​ഷ്‌​ട്രീ​​യ​ പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും മു​​ന്ന​​ണി​​ക​​ളു​​ടെ​​യും പൊ​​ള്ള​​യാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​ക​​ട​​ന​ പ​​ത്രി​​ക​​ക​​ൾ​​ക്കും ബ​​ദ​​ലാ​​യി ക​​ർ​​ഷ​​ക​ പ​​ത്രി​​ക​​യ്ക്കു രൂ​​പം ന​​ൽ​​കു​​മെ​​ന്നും ക​​ർ​​ഷ​​ക​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളും നി​​ല​​പാ​​ടു​​ക​​ളും ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.